Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോരത്തെ പുഴകളിൽ...

മലയോരത്തെ പുഴകളിൽ മണലൂറ്റ് വ്യാപകം

text_fields
bookmark_border
മലയോരത്തെ പുഴകളിൽ മണലൂറ്റ് വ്യാപകം photo: kel Manal കൂടലാട് പുഴയോരത്ത് മണൽ കടത്ത് സംഘം വാരിക്കൂട്ടിയ മണൽ ശേഖരംപേരാവൂർ: മഴ ശമിച്ചതോടെ നീരൊഴുക്ക് നിലച്ച പുഴയോരങ്ങളിൽ മണലൂറ്റ് വ്യാപകം. നിരവധി ലോഡ് മണലാണ് വാരിയെടുത്ത് കടത്തുന്നത്. പാലപ്പുഴ, കൂടലാട്, ആറളം പുതിയ പാലത്തിന് സമീപം പുഴയിലാണ് വാണിജ്യാടിസ്ഥാനത്തിൽ മണലൂറ്റ് നടത്തുന്നത്.പുഴയോരത്തുനിന്ന് മണൽകടത്ത് വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.മുഴക്കുന്ന് പൊലീസ് സ്​റ്റേഷൻ പരിധിയിലാണ് മണൽ കൊള്ള വ്യാപകമായത്​.പൊലീസും റവന്യൂ വകുപ്പ് അധികൃതരും നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായതോടെ ലക്ഷക്കണക്കിന് ടണ്‍ മണലാണ് പഴശ്ശി പദ്ധതിപ്രദേശത്ത് പുഴയോരങ്ങളിലും അടിഞ്ഞിരിക്കുന്നത്. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലും മണലൂറ്റ്​ വ്യാപകമായിട്ടും അധികൃതർ നിസ്സംഗത പാലിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story