Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ. സന്തോഷ് ഏരിയ...

കെ. സന്തോഷ് ഏരിയ സെക്രട്ടറി

text_fields
bookmark_border
കെ. സന്തോഷ് ഏരിയ സെക്രട്ടറി പടം TLP - K. Santhosh - cpMതളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായി കെ. സന്തോഷിനെ ഏരിയ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ പശ്ചാത്തലത്തില്‍ നിലവിലുള്ള സെക്രട്ടറി പി. മുകുന്ദന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. മുകുന്ദൻ ആന്തൂർ നഗരസഭയിലേക്ക് ഇത്തവണ മത്സരിക്കും. സന്തോഷ് ഡി.വൈ.എഫ്‌.ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം, മുന്‍ ജില്ല പ്രസിഡൻറ്​, പരമ്പരാഗത ആയുര്‍വേദ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡൻറ്​, ചെത്ത് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന ഫെഡറേഷന്‍ അംഗം, താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ തളിപ്പറമ്പ് നഗരസഭ കൗണ്‍സിലറുമായിരുന്ന ഇദ്ദേഹം കാനൂല്‍ സ്വദേശിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story