Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅദാലത്ത് ഡിസംബര്‍...

അദാലത്ത് ഡിസംബര്‍ ഏഴിന്

text_fields
bookmark_border
അദാലത്ത് ഡിസംബര്‍ ഏഴിന്കണ്ണൂർ: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ ടി.വി. സുഭാഷി​ൻെറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഡിസംബര്‍ ഏഴിന് ഓണ്‍ലൈനായി നടത്തും. അദാലത്തിലേക്കുള്ള പരാതികള്‍ നവംബര്‍ 24വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും kannurtalukppa@gmail.com ലും സ്വീകരിക്കും. റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം എന്നിവ ഒഴികെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷക​ൻെറ പേരും വിലാസവും വില്ലേജി​ൻെറ പേരും ഫോണ്‍നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. കണ്ണൂര്‍ താലൂക്ക് പരിധിയിലുള്ളവരില്‍നിന്ന് മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുക. പരാതികള്‍ അദാലത്ത് ദിവസം നിശ്ചയിക്കപ്പെട്ട സമയത്ത് വിഡിയോ കോണ്‍ഫറന്‍സ് വഴി ജില്ല കലക്ടര്‍ കേള്‍ക്കുന്നതും ഓണ്‍ലൈനായിത്തന്നെ പരിഹാരം നിര്‍ദേശിക്കുന്നതുമായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story