Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഫ്​ഷാ​െൻറ അക്ഷരവീട്​:...

അഫ്​ഷാ​െൻറ അക്ഷരവീട്​: കോൺക്രീറ്റ്​ പൂർത്തിയായി

text_fields
bookmark_border
അഫ്​ഷാ​ൻെറ അക്ഷരവീട്​: കോൺക്രീറ്റ്​ പൂർത്തിയായി കണ്ണൂർ: യുവഅത്​ലറ്റ്​ മുഹമ്മദ് അഫ്ഷാന്​ ഒരുങ്ങുന്ന അക്ഷരവീടി​ൻെറ നിർമാണം പുരോഗമിക്കുന്നു. തന്നട ചൂള കോളനിക്ക്​ സമീപം നിർമിക്കുന്ന വീടി​ൻെറ ​മെയിൻ കോൺക്രീറ്റ്​ പൂർത്തിയായി. കോൺക്രീറ്റ്​ പ്രവൃത്തിയുടെ ഉദ്​ഘാടനം ചെമ്പിലോട്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറും അക്ഷരവീട്​ സംഘാടക സമിതി ​െചയർപേഴ്​സനുമായ ടി.വി. ലക്ഷ്​മി നിർവഹിച്ചു. മാധ്യമം, അഭിനേതാക്കളുടെ സംഘടന അമ്മ, യൂനിമണി, എൻ.എം.സി ഗ്രൂപ്​ എന്നിവ സംയുക്​തമായാണ്​ അക്ഷരവീട്​ പദ്ധതി നടപ്പാക്കുന്നത്​. അക്ഷരവീട്​ പദ്ധതിയിൽ കണ്ണൂർ ജില്ലയിലെ രണ്ടാമത്തേതാണ്​​ അഫ്ഷാന്​ നൽകുന്ന 'ഝ' വീട്​. കണ്ണൂർ താഴെചൊവ്വ തെഴുക്കിൽപീടികയിൽ ഗുസ്​തിതാരം രഞ്​ജിത്തിനായിരുന്നു ജില്ലയിലെ ആദ്യ അക്ഷരവീട്​ സമ്മാനിച്ചത്​. പരിമിതമായ ജീവിതസാഹചര്യങ്ങളിൽനിന്ന്​ ​റെക്കോഡുകളിലേക്ക്​ 'നടന്നു'കയറിയ ​കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ്​ അഫ്​ഷാനുള്ള അക്ഷരവീട്​. എളയാവൂർ സി.എച്ച്.എം സ്​കൂളി​ൽനിന്ന്​ പ്ലസ്​ ടു പൂർത്തിയാക്കിയ അഫ്​ഷാൻ നടത്തത്തിൽ മൂന്ന് സ്​റ്റേറ്റ് റെക്കോഡുകൾ കൈവശമുള്ള മിടുക്കനാണ്. ദേശീയതലത്തിൽ വെങ്കല മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ താണ സലഫി മസ്ജിദിനു സമീപം വാടകക്കാണ് താമസിക്കുന്നത്. ചടങ്ങിൽ ചെമ്പിലോട്​ പഞ്ചായത്ത്​ മെംബർമാരായ യൂസുഫ്​ പുന്നക്കൽ, സി.വി. സുനിത, മാധ്യമം റീജനൽ മാനേജർ ഇംറാൻ ഹുസൈൻ, ബ്യൂറോ ചീഫ്​ എ.കെ. ഹാരിസ്​, സർക്കുലേഷൻ മാനേജർ ഡെന്നി തോമസ്​, മുഹമ്മദ്​ അഫ്​ഷാൻ, അഫ്​ഷാ​ൻെറ ഉമ്മ ഷുഹൈബ തുടങ്ങിയവർ സംബന്ധിച്ചു. ഫോ​ട്ടോ: സന്ദീപ്​ മുഹമ്മദ് അഫ്ഷാനുവേണ്ടി ഒരുങ്ങുന്ന അക്ഷരവീടി​ൻെറ കോൺക്രീറ്റ്​ ​പ്രവൃത്തിയുടെ ഉദ്​ഘാടനം ചെമ്പിലോട്​ ഗ്രാമ പഞ്ചായത്ത്​ പ്രസിഡൻറ്​ ടി.വി. ലക്ഷ്​മി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story