Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

text_fields
bookmark_border
വിജയികളെ അനുമോദിച്ചുമുണ്ടേരി: എസ്.എസ്.എൽ.സി, പ്ലസ് ടു, സർവകലാശാല പരീക്ഷകളിലെ ഉന്നത വിജയികൾക്ക് മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. 2019- –20 വർഷങ്ങളിൽ മുഴുവൻ വിഷയങ്ങളിലും എ ഗ്രേഡ് നേടിയ വിദ്യാർഥികളെയാണ്​ അനുമോദിച്ചത്​. മുണ്ടേരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദനം കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് എം.എ ലാംഗ്വേജ് ആൻഡ്​ ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ സി.പി. ഷർമിനയെ അനുമോദിച്ചു. സംസ്ഥാന തല പ്രതിഭകൾക്കും ട്രോഫികൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.കെ. പത്മനാഭൻ, ഗ്രാമപഞ്ചായത്ത് മെംബർ പി.പി. മുനീറ, മൗവ്വഞ്ചേരി റൂറൽ ബാങ്ക് പ്രസിഡൻറ്​ പി. ചന്ദ്രൻ, പി.ടി.എ പ്രസിഡൻറ്​ പി.പി. ബാബു, പ്രിൻസിപ്പൽ എം. മനോജ് കുമാർ, ഹെഡ് മാസ്​റ്റർ കെ.പി. ചന്ദ്രൻ, കെ. വേണു, രംഗി രമേശ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story