Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപടുവിലായി വില്ലേജ്...

പടുവിലായി വില്ലേജ് ഓഫിസ്​ ഇനി പുതിയ കെട്ടിടത്തിൽ

text_fields
bookmark_border
അഞ്ചരക്കണ്ടി: പടുവിലായി വില്ലേജ് ഓഫിസി​ൻെറ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക്, ലാൻഡ്​ റവന്യൂ കമീഷണർ കെ. ബിജു, വിവിധ വകുപ്പു മന്ത്രിമാർ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ്​ സി.പി. അനിത എന്നിവർ ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇ.പി. മേഴ്സി റിപ്പോർട്ട് അവതരിപ്പിച്ചു. പി. അജിത, എം.ടി. സുരേഷ്, ചന്ദ്രബോസ്, ഷാജി തയ്യിൽ, വിവിധ രാഷ്​ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. 44 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കിയാണ് പുതിയത് നിർമിച്ചത്.
Show Full Article
TAGS:
Next Story