Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സ്​പോർട്​സ്​...

കണ്ണൂർ സ്​പോർട്​സ്​ സ്​കൂൾ സ്​മാർട്ടാകുന്നു

text_fields
bookmark_border
കണ്ണൂർ സ്​പോർട്​സ്​ സ്​കൂൾ സ്​മാർട്ടാകുന്നുപടം –silasthapanam -കണ്ണൂർ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്പോര്‍ട്​സ് സ്‌കൂൾ കെട്ടിട ശിലാസ്​ഥാപനം കെ.കെ. രാഗേഷ് എം.പി നിർവഹിക്കുന്നു15 കോടി ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 4.21 കോടിയുടെ കെട്ടിടത്തിന്​ തറക്കല്ലിട്ടുകണ്ണൂർ: അന്താരാഷ്​ട്ര നിലവാരമുള്ള ഹൈടെക് ക്ലാസ്​ മുറികളുമായി കണ്ണൂർ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്പോര്‍ട്​സ് സ്‌കൂൾ സ്​മാർട്ടാകുന്നു. ഇതി​ൻെറ ഭാഗമായി 15 കോടി ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 4.21 കോടിയുടെ കെട്ടിടത്തിന്​ തറക്കല്ലിട്ടു. സ്‌കൂളില്‍ നടന്ന ചടങ്ങിൽ കെ.കെ. രാഗേഷ് എം.പി ശിലാസ്ഥാപനം നിര്‍വഹിച്ചു. തറക്കല്ലിടലി​ൻെറ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അന്താരാഷ്​ട്ര നിലവാരമുള്ള ഹൈടെക് ക്ലാസ്​ മുറികള്‍, ആധുനിക രീതിയിലുള്ള ജിംനേഷ്യം, ലാബ്- ലൈബ്രറികള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, മിനി സ്​റ്റേഡിയം, ടോയ്​ലറ്റ് സമുച്ചയം എന്നിവ ഉള്‍പ്പെടെ പൂര്‍ണസജ്ജമായ കാമ്പസിനാണ് മുഖ്യമന്ത്രി തറക്കല്ലിട്ടത്. സര്‍ക്കാറി​ൻെറ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച നാലരക്കോടിയുടെ പണികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും. സ്പോര്‍ട്സ് കൗണ്‍സിലി​ൻെറ സഹകരണത്തോടെ നിര്‍മിക്കുന്ന ലിഫ്റ്റ് സൗകര്യം ഉള്‍പ്പെടെയുള്ള മൂന്നുനില കെട്ടിടത്തി​ൻെറ പണിയാണ് തുടര്‍ന്ന് നടക്കുക. ക്ലാസ് മുറികള്‍ക്കുപുറമെ ഇ– ലൈബ്രറി, മള്‍ട്ടി ജിംനേഷ്യം, വിവിധ ലാബുകള്‍ എന്നിവ കെട്ടിടത്തില്‍ സജ്ജീകരിക്കും. കാമ്പസ് സൗന്ദര്യവത്​കരിക്കുന്നതിന് ഒരു കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. മൂന്നര ഏക്കര്‍ വിസ്​തൃതിയുള്ള സ്‌കൂള്‍ വളപ്പ് വിവിധ തരത്തിലുള്ള ചെടികള്‍, വൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഹരിതകാമ്പസാക്കി മാറ്റുകയാണ് ലക്ഷ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story