Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗൃഹ സദസ്സ്​​...

ഗൃഹ സദസ്സ്​​ സംഘടിപ്പിച്ചു

text_fields
bookmark_border
കണ്ണൂർ: സംസ്ഥാന സർക്കാറി​ൻെറ കൊള്ളക്കെതിരെ പ്രതികരിച്ചതിന്​ കള്ളക്കേസെടുത്ത്​ കെ.എം. ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി പ്രസ്താവിച്ചു. ഷാജിയോടൊപ്പം എന്ന കാമ്പയിനുമായി ബന്ധപ്പെട്ടു ജില്ലയിൽ നടത്താൻ ഉദ്ദേശിക്കുന്ന 1000 ഗൃഹ സദസ്സുകളുടെ ജില്ലതല ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന യൂത്ത് ലീഗ് വൈസ്പ്രസിഡൻറ് പി.കെ. സുബൈർ മുഖ്യപ്രഭാഷണം നടത്തി. ജില്ല മുസ്​ലിം ലീഗ് സെക്രട്ടറി കെ.പി. താഹിർ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സമീർ പറമ്പത്ത്, ട്രഷറർ മുസ്‌ലിഹ് മഠത്തിൽ, നസീർ നെല്ലൂർ, അശ്രഫ് കാഞ്ഞിരോട്, അസ്‌ലം പാറേത്, കോർപറേഷൻ കൗൺസിലർ മീനാസ് തമ്മിട്ടോൻ, വനിത ലീഗ് കണ്ണൂർ മേഖല പ്രസിഡൻറ് ശബ്നം അറക്കൽ, സിയാദ് തങ്ങൾ, സി.എം. ഇസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story