Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാടി​െൻറ ഉത്സവമായി...

നാടി​െൻറ ഉത്സവമായി റോഡ്​ ഉദ്ഘാടനം

text_fields
bookmark_border
നാടി​ൻെറ ഉത്സവമായി റോഡ്​ ഉദ്ഘാടനംpyr janakeeya road ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച നേവല്‍ ഗേറ്റ് ലിങ്ക് റോഡി​ൻെറ ഉദ്ഘാടനം രാമന്തളി പഞ്ചായത്ത് പ്രസിഡൻറ്​ എം.വി. ഗോവിന്ദന്‍ നിര്‍വഹിക്കുന്നുനാട്ടുകാർ ഒരുമിച്ചു; ഗ്രാമത്തി​ൻെറ വികസന സ്വപ്നം പൂവണിഞ്ഞുപയ്യന്നൂര്‍: രാമന്തളി ഗ്രാമപഞ്ചായത്തിലെ കുരിശുമുക്കില്‍ ജനകീയ കമ്മിറ്റി നിര്‍മിച്ച റോഡി​ൻെറ ഉദ്ഘാടനം നാടി​ൻെറ ഉത്സവമായി. ഏഴിമല ടോപ് റോഡ്- കൊല്ലമ്പറമ്പ് റോഡിനെ രാമന്തളി നേവല്‍ ഗേറ്റ് റോഡുമായി ബന്ധിപ്പിച്ച് നാട്ടുകാര്‍ നിര്‍മിച്ച ലിങ്ക്് റോഡാണ് ഉത്സവാന്തരീക്ഷത്തില്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. രാമന്തളി പഞ്ചായത്ത്​ 13ാം വാര്‍ഡില്‍പെട്ട ഈ പ്രദേശത്തെ താമസക്കാരുടെ വികസനമോഹത്തിന് അരനൂറ്റാണ്ടി​ൻെറ പഴക്കമുണ്ട്. റോഡ്​ ശോച്യാവസ്ഥ കാരണം വേനല്‍കാലത്ത് പഞ്ചായത്തി​ൻെറ വാഹനങ്ങളിലുള്ള കുടിവെള്ള വിതരണംപോലും ലഭിക്കാറില്ലായിരുന്നു. നടന്നുപോകാന്‍ പറ്റുന്ന വഴികൂടിയില്ലാതിരുന്ന പ്രദേശത്ത് രോഗികളെ കസേരയില്‍ ഇരുത്തി കൊണ്ടുപോയിരുന്ന ദുരവസ്ഥക്കാണ് റോഡ്​ നിര്‍മിച്ചതോടെ അറുതിയായത്. കൊല്ലംപറമ്പ് മുതല്‍ രാമന്തളി നേവല്‍ ഗേറ്റ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ അനുബന്ധ റോഡാണ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മിച്ചത്. സി.പി.എമ്മി​ൻെറ നേതൃത്വത്തില്‍ രൂപവത്​കരിച്ച ജനകീയ കമ്മിറ്റിക്കു കീഴിലാണ്​ ചെങ്കുത്തായ പ്രദേശം വെട്ടിയൊരുക്കി റോഡ് നിര്‍മിച്ചത്്. ഇതോടെ കൊല്ലമ്പറമ്പ് കോളനിവാസികള്‍ക്ക്് പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴിയാണൊരുങ്ങിയത്. ടോപ് റോഡ്, പത്ത്സൻെറ്​ കോളനി, ഓണപ്പറമ്പ് എന്നിവിടങ്ങളില്‍നിന്നും എളുപ്പത്തില്‍ രാമന്തളിയിലേക്കെത്തുന്നതിനുള്ള വഴികൂടിയായി മാറിയിരിക്കുകയാണ് പുതിയ റോഡ്. ഈ പ്രദേശത്തേക്ക് വഴിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന റബര്‍ കര്‍ഷകര്‍ക്ക്് സഹായകമായും ഈ റോഡ് മാറിയിട്ടുണ്ട്. ഏഴിമല ടോപ് റോഡുമുതല്‍ കൊല്ലമ്പറമ്പ് വരെയുള്ള ഭാഗം ടാര്‍ ചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചതിനെ തുടര്‍ന്ന് ടാറിങ് പ്രവൃത്തി ആരംഭിച്ചതും ആശ്വാസമായിട്ടുണ്ട്. രാമന്തളി പഞ്ചായത്ത് പ്രസിഡൻറ്​ എം.വി. ഗോവിന്ദന്‍ റോഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ എ. വത്സല അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ കെ.പി. രാജേന്ദ്രകുമാര്‍, ഒ.കെ. ശശി, കെ.പി.വി. രാഘവന്‍, പി. സുഗുണന്‍, സി.കെ.വി. സുരേഷ്, പീറ്റര്‍ ഏഴിമല എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story