ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനംപടം irt congress thillankeri ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനത്തിൻെറ ഭാഗമായി തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചനഇരിട്ടി: ഇന്ദിരഗാന്ധി രക്തസാക്ഷിത്വ വാർഷികത്തിൽ തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. രാജീവ് ഭവനിൽ നടന്ന പുഷ്പാർച്ചന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മൂർക്കോത്ത് കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് നാമത്ത് നാണു, മണ്ഡലം ഭാരവാഹികളായ എം. മോഹനൻ, കെ.ഇ. രാജൻ, എം. ജിബിൻ, സി.വി. അപ്പു, പി. അനന്തൻ, ഗ്രാമപഞ്ചായത്ത് അംഗം യു.സി. നാരായണൻ, രാഗേഷ് തില്ലങ്കേരി എന്നിവർ സംസാരിച്ചു. വാഴക്കാലിൽ നടന്ന പരിപാടി പഞ്ചായത്തംഗം യു.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് പാലയാടൻ നാരായണൻ, പി.എം. ജയപ്രകാശ്, പി. രജീഷ്, പി. ജയേഷ് എന്നിവർ നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 12:00 AM GMT Updated On
date_range 2020-11-01T05:30:00+05:30ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം
text_fieldsNext Story