Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2020 11:58 PM GMT Updated On
date_range 31 Oct 2020 11:58 PM GMTയു.ഡി.എഫ് വഞ്ചനസമരം
text_fieldsbookmark_border
ഉരുവച്ചാൽ: നീർവേലിയിൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനസമരം നടത്തി. സ്വർണകള്ളക്കടത്തിന് ഒത്താശ ചെയ്യുന്ന മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുക, അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, വാളയാർ കേസിൽ നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന പരിപാടി കോളയാട് ബ്ലോക്ക് വൈസ് പ്രസിഡൻറ് വി. വേലായുധൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് മൊയ്തീൻ ഹാജി അധ്യക്ഷതവഹിച്ചു. രജീഷ് മാറോളി, കുഞ്ഞാലി നീർവേലി, എം.പി. ഭട്ടതിരിപ്പാട്, ഫൈനാസ്, എം.പി. മമ്മൂട്ടി എന്നിവർ സംസാരിച്ചു. ഇന്ദിര രക്തസാക്ഷി ദിനം ഉരുവച്ചാൽ: ഇന്ദിര രക്തസാക്ഷി ദിനം കണ്ടംകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. മണ്ഡലം പ്രസിഡൻറ് രജീഷ് മാറോളി, വി. വേലായുധൻ മാസ്റ്റർ, എം.പി. ഭട്ടതിരിപ്പാട് മാസ്റ്റർ, സുധാകരൻ നീർവേലി, എം.പി. മമ്മൂട്ടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story