Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂത്തുപറമ്പ് നഗരസഭ...

കൂത്തുപറമ്പ് നഗരസഭ ഓഫിസ് നവീകരിച്ചു

text_fields
bookmark_border
കൂത്തുപറമ്പ്: നഗരസഭ ഓഫിസ് ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചു. പ്രവർത്തനോദ്ഘാടനം ചെയർമാൻ എം. സുകുമാരൻ നിർവഹിച്ചു. എൻജിനീയറിങ്​ വിഭാഗം, അക്കൗണ്ട്​​സ്​ സെക്​ഷൻ, കുടുംബശ്രീ സി.ഡി.എസ് ഓഫിസ് എന്നിവക്ക്​ പ്രത്യേക കാബിൻ ഒരുക്കിയിട്ടുണ്ട്, കൂടാതെ നഗരസഭ ചെയർമാൻ, സെക്രട്ടറി, സൂപ്രണ്ട്, മുനിസിപ്പൽ എൻജിനീയർ എന്നിവർക്ക് പ്രത്യേക മുറികളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തുന്നവർക്ക് ഇരിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കി. 40 ലക്ഷത്തോളം രൂപ ചെലവിലാണ് നവീകരണം പൂർത്തിയാക്കിയത്. വൈസ് ചെയർമാൻ എം.പി. മറിയംബീവി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, കൗൺസിലർമാരായ പി. പ്രമോദ് കുമാർ, കെ.വി. രജീഷ്, കെ. അജിത, കെ. തങ്കമണി, മുനിസിപ്പൽ എൻജിനീയർ കെ. വിനോദൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story