Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് നവീകരണ പ്രവൃത്തി തുടങ്ങി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് നവീകരണ പ്രവൃത്തി തുടങ്ങി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 72 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണംകണ്ണൂർ: കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് നവീകരണ പ്രവൃത്തിക്ക്​ തുടക്കമായി. മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്​ഘാടനം ചെയ്​തു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 72 ലക്ഷം രൂപ ഉപയോഗിച്ചാണ് യാർഡ്​ നവീകരണ പ്രവൃത്തി നടത്തുന്നത്.1957ല്‍ ആരംഭിച്ച കെ.എസ്.ആർ.ടി.സി യൂനിറ്റില്‍ 2005ല്‍ നിലവിലുള്ള വാണിജ്യസമുച്ചയം പണിതതൊഴിച്ചാല്‍ കാര്യമായ നവീകരണ പ്രവൃത്തി നടത്തിയിരുന്നില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് ബസുകള്‍ സർവിസുകള്‍ നടത്തുന്നത്. മഴക്കാലത്ത് ചളിയും വേനല്‍ക്കാലത്ത് പൊടിയും യാത്രക്കാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് ഡിപ്പോ നവീകരണ പ്രവൃത്തിക്കായി തുക അനുവദിച്ചത്.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് എം.പി, കണ്ണൂര്‍ കോർപറേഷന്‍ മേയര്‍ സി. സീനത്ത്, കൗണ്‍സിലര്‍ ഇ. ബീന, കെ.എസ്.ആർ.ടി.സി വടക്കന്‍ മേഖല എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സി.വി. രാജേന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ടി.കെ. രാജന്‍, ജില്ല ട്രാന്‍സ് പോര്‍ട്ട് ഓഫിസര്‍ കെ. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.പടം... സന്ദീപ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story