കൂത്തുപറമ്പിൽ എത്തുന്നവരെ വരവേൽക്കാൻ കൂറ്റൻ ചുമർചിത്രങ്ങൾ Photo: KPBA_Chumar Chithram കൂത്തുപറമ്പ് ബസ്സ്റ്റാൻഡിൽ നടക്കുന്ന ചിത്രരചനകൂത്തുപറമ്പ്: കൂത്തിൻെറയും കൂടിയാട്ടത്തിൻെറയും നാട്ടിൽ കൂറ്റൻ ചുമർചിത്രം ഒരുങ്ങുന്നു. കൂത്തുപറമ്പ് ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ ചുവരിലും തൂണുകളിലുമായാണ് പതിനായിരം അടി വലുപ്പത്തിലുള്ള വർണചിത്രം ഒരുങ്ങുന്നത്. സിനിമ പോസ്റ്ററുകളും നോട്ടീസുകളും കൊണ്ട് വികൃതമായിരുന്ന സ്റ്റാൻഡിൽ എത്തുന്നവരെ വരവേൽക്കുക ഇനി ചിത്രങ്ങളായിരിക്കും. കേരളീയ കലാരൂപങ്ങൾ, വാദ്യങ്ങൾ തുടങ്ങിയവ ശിൽപ കലാരൂപത്തിലാണ് ചിത്രീകരിക്കുന്നത്. ചുവരിൽ 250 അടി നീളത്തിലും 30 അടി ഉയരത്തിലും 18 തൂണുകളിലുമായാണ് ചിത്രം വരക്കുന്നത്. കൂത്തുപറമ്പ് പൊലീസാണ് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നത്. ആർട്ടിസ്റ്റ് ഷൈജു കെ. മാലൂരിൻെറ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ചിത്രം ഒരുക്കുന്നത്. ചിത്രങ്ങൾ പൂർത്തിയാവാൻ രണ്ട് മാസത്തോളമെടുക്കുമെന്ന് ചിത്രകാരൻ ഷൈജു പറഞ്ഞു. സ്റ്റാൻഡിലെ തിരക്കൊഴിഞ്ഞ സമയങ്ങളിലും രാത്രിയിലുമായാണ് ചിത്രരചന. പഴയ പോസ്റ്ററുകളെല്ലാം നീക്കം ചെയ്ത് ചായം പൂശി മിനുക്കിയെടുത്താണ് ചിത്രരചനക്ക് സജ്ജമാക്കിയത്. വലിയ വെളിച്ചത്തെ ജിയോ സാൻഡാണ് ആവശ്യമായ വർണങ്ങളിലുള്ള എമെൽഷനുകളും മറ്റും നൽകുന്നത്. കൂത്തുപറമ്പ് നഗരസഭയുടെയും ജനമൈത്രി പൊലീസിൻെറയും വിവിധ സംഘടനകളുടെയും പൂർണ സഹകരണത്തോടെയാണ് ചിത്രരചന. സി.ഐ ബിനു മോഹൻ, എസ്.ഐമാരായ പി. ബിജു, സന്ദീപ് എന്നിവരാണ് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 12:00 AM GMT Updated On
date_range 2020-10-30T05:30:00+05:30കൂത്തുപറമ്പിൽ എത്തുന്നവരെ വരവേൽക്കാൻ കൂറ്റൻ ചുമർചിത്രങ്ങൾ
text_fieldsNext Story