റോഡരികിൽ മാലിന്യം തള്ളൽ വ്യാപകം പടം: PYRMal inyam~2.jpg (76.2 KB) Download | Briefcase | RemovePYRMal inyam~3.jpg (76.2 KB) Download | Briefcase | Remove പയ്യന്നൂരിൽ ഗുഡ്സ് ഓട്ടോയിൽ എത്തിച്ച മാലിന്യം റോഡരികിൽ തള്ളുന്ന ദൃശ്യം നിരീക്ഷണ കാമറയിൽ പതിഞ്ഞപ്പോൾകൊറ്റിയിൽ തള്ളുന്നവർ കാമറയിൽ കുടുങ്ങിപയ്യന്നൂർ: പയ്യന്നൂർ നഗരത്തിൽ ഇടറോഡുകളിലും മറ്റും മാലിന്യം തള്ളുന്നത് വ്യാപകം. റെയിൽവേ സ്റ്റേഷൻ പരിസരം, കൊറ്റി, പുതിയ ബസ്സ്റ്റാൻഡ്, കണ്ടങ്കാളി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. അറവുമാലിന്യം ഉൾപ്പെടെ റോഡരികിലും പുഴയിലും തള്ളുന്നതായി പരാതിയുണ്ട്.കൊറ്റി റെയിൽവേ മേൽപാലം പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞവർ വ്യാഴാഴ്ച സി.സി.ടി.വിയിൽ കുടുങ്ങി.നഗരസഭ നാല് കാമറകളാണ് മേൽപാലം പരിസരത്ത് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭ ഓഫിസിലെ കമ്പ്യൂട്ടറിലും ചെയർമാൻ, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ മൊബൈലിലും തത്സമയം ദൃശ്യം ലഭിക്കും. വ്യാഴാഴ്ച രാവിലെ മാലിന്യം വലിച്ചെറിയാൻ എത്തിയവരാണ് കാമറയിൽ കുടുങ്ങിയത്. മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 12:00 AM GMT Updated On
date_range 2020-10-30T05:30:00+05:30റോഡരികിൽ മാലിന്യം തള്ളൽ വ്യാപകം
text_fieldsNext Story