Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദനവും ഉപഹാര...

അനുമോദനവും ഉപഹാര വിതരണവും

text_fields
bookmark_border
അനുമോദനവും ഉപഹാര വിതരണവുംfoto: PGR - Award.jpg (289.2 KB) Download | Briefcase | Remove ദേശീയ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ റഷ ഫാത്തിമയെ പാനൂർ നഗരസഭ മുസ്​ലിം ലീഗ് സെക്രട്ടറി എൻ.പി. മുനീർ ആദരിക്കുന്നുപെരിങ്ങത്തൂർ: ദേശീയ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുക്കിൽപീടിക വള്ളൂകണ്ടി മഠം പരിസരം മാടാരിയിൽ മഹ്മൂദി​ൻെറ മകളും പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയുമായ റഷ ഫാത്തിമയെ സി.പി.എം വള്ളൂകണ്ടി ബ്രാഞ്ചി​ൻെറ നേതൃത്വത്തിൽ അനുമോദിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.പി. ജാബിർ ഉപഹാരം നൽകി. പാനൂർ നഗരസഭ 16ാം വാർഡ് മുസ്​ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. പാനൂർ നഗരസഭ ലീഗ് സെക്രട്ടറി എൻ.പി. മുനീർ ഉപഹാരം നൽകി. വാർഡ് പ്രസിഡൻറ്​ യൂസഫ് വടക്കയിൽ, റഹീസ് ഒതിയോത്ത്, എൻ.പി. റഹീസ് എന്നിവർ പങ്കെടുത്തു. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ 527 റാങ്കും ഒ.ബി.സി വിഭാഗത്തിൽ 138 സ്ഥാനവും കരസ്ഥമാക്കിയ റസ നൗറിൻ മുസ്തഫയെ കരിയാട് പുതുശ്ശേരി മഹല്ല് ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. മഹല്ല് ഖാദി ഹസീബ് ഹുദവി മാണിയൂര്‍ ഉപഹാരം നല്‍കി. മഹല്ല് പ്രസിഡൻറ്​ എന്‍.എ. കരീം, സെക്രട്ടറി ഒ.കെ. ഇബ്രാഹിം, ഹനീഫ പാലേരി, പി. മുഹമ്മദ് മാസ്​റ്റര്‍, ടി.കെ. കുഞ്ഞബ്​ദുല്ല മാസ്​റ്റര്‍, ടി.കെ. ഹമീദ് മാസ്​റ്റര്‍, മടത്തില്‍ ഇബ്രാഹിം, ചെറിയാണ്ടി ഇബ്രാഹിം, ടി.പി. ഹാരിസ്, വി. സമീര്‍ എന്നിവര്‍ സംബന്ധിച്ചു. മുസ്​ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നോപഹാരം ജനറൽ സെക്രട്ടറി വി. നാസർ മാസ്​റ്റർ കൈമാറി. കാട്ടൂർ മഹമൂദ്, എൻ.എ. കരീം, പി.കെ. ശാഹുൽ ഹമീദ്, മഹറൂഫ്, ടി.കെ. കുഞ്ഞബ്​ദുല്ല മാസ്​റ്റർ, ടി.കെ. റയീസുദ്ദീൻ, ഇബ്രാഹീം, സമീർ എന്നിവർ സംബന്ധിച്ചു. എം.എസ്.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനസ്‌ കുട്ടക്കെട്ടിൽ റസ നൗറിന്​ ഉപഹാരം‌ നൽകി. കെ. അഷ്ഫാഖ്‌, ഒ.പി. ഹസീബ്‌, ഷസിൽ, സുഹൈൽ, ഷബാസ്‌ എന്നിവർ സംബന്ധിച്ചു. റാങ്ക് ജേതാവിനെ പാനൂർ മുനിസിപ്പൽ മുസ്​ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. പാനൂർ മുനിസിപ്പൽ ലീഗ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ്​ ഡോ. എൻ.എ. മുഹമ്മദ് റഫീക്ക് നൽകി. മുനിസിപ്പൽ ജനറൽ സെക്രട്ടറി എം.പി.കെ. അയ്യൂബ്, സെക്രട്ടറി എൻ.പി. മുനീർ, കരിയാട് മേഖല ചെയർമാൻ പി. സുലൈമാൻ മാസ്​റ്റർ, കൺവീനർ പൊറ്റേരി കുഞ്ഞമ്മദ്​ ഹാജി, ടി.കെ. കുഞ്ഞബ്​ദുല്ല മാസ്​റ്റർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story