Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലക്ഷങ്ങള്‍ വിലയുള്ള...

ലക്ഷങ്ങള്‍ വിലയുള്ള കാര്‍ഷിക ഉപകരണങ്ങൾ തുരുമ്പെടുക്കുന്നു

text_fields
bookmark_border
ലക്ഷങ്ങള്‍ വിലയുള്ള കാര്‍ഷിക ഉപകരണങ്ങൾ തുരുമ്പെടുക്കുന്നു കണിച്ചാര്‍: അടിസ്ഥാന സൗകര്യം ഒരുക്കാത്തതുമൂലം കാര്‍ഷിക ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നതായി പരാതി. പേരാവൂര്‍ ബ്ലോക്കി​ൻെറ നെല്ലറ എന്നറിയപ്പെടുന്ന ആറ്റാംചേരി പ്രദേശത്തെ പാടശേഖരസമിതിക്ക് നല്‍കിയ കാര്‍ഷിക ഉപകരണങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. 30 വര്‍ഷം മുമ്പ്​ പാടശേഖരസമിതിക്കായി നിര്‍മിച്ച കളപ്പുര വൈദ്യുതീകരിക്കാത്തതു മൂലം പല യന്ത്രങ്ങളും ഉപയോഗിക്കാന്‍ പറ്റാതായതാണ് തുരുമ്പെടുത്ത് നശിക്കാന്‍ കാരണമെന്ന്​ പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. കൊയ്ത്തുയന്ത്രം, മെതിയന്ത്രം, ഞാറുനടീല്‍ യന്ത്രം, മിനി റൈസ് മില്‍ എന്നിവയടക്കം നിരവധി കാര്‍ഷികോപകരണങ്ങള്‍ കളപ്പുരയില്‍ ഉണ്ട്. യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്തു നശിക്കുന്നത് പഞ്ചായത്തി​ൻെറ ശ്രദ്ധയില്‍പെടുത്തിയിട്ടും ഭരണസമിതി നടപടി സ്വീകരിച്ചിട്ടില്ലെന്ന് കർഷകർ പറഞ്ഞു. കളപ്പുര വൈദ്യുതീകരിക്കുന്നതിനാവശ്യമായ തുക ജില്ല പഞ്ചായത്ത് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണം ലഭിച്ചില്ലെന്നും ഇതിനാലാണ് വൈദ്യുതീകരിക്കാന്‍ കാലതാമസം നേരിട്ടതെന്നും ഇതിനായി പഞ്ചായത്ത് 1,00,000 രൂപ വകയിരുത്തിയിട്ടുണ്ടെന്നും എസ്​റ്റിമേറ്റ് തയാറാക്കി വരുകയാണെന്നും വാര്‍ഡ് മെംബര്‍ വിനോയ് ജോര്‍ജ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story