Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് റോഡ്...

കോൺഗ്രസ് റോഡ് ഉപരോധിച്ചു

text_fields
bookmark_border
പയ്യന്നൂർ: നിർമാണം തുടങ്ങിയ ഉടൻ റോഡ് തകർന്നു. അന്നൂർ -കാറമേൽ റോഡാണ് 10 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മെക്കാഡാം ടാറിങ് നടത്തിയ്​. എന്നാൽ, ടാറിങ് കഴിഞ്ഞ ഉടൻ തകർന്നതായാണ് പരാതി. തുടക്കത്തിൽതന്നെ തകരാൻ കാരണം അശാസ്ത്രീയ റോഡ് നിർമാണമാണെന്ന്​ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ അധികൃതർക്ക് പരാതി നൽകിയിരുന്നു. മൂരികൊവ്വൽ റാങ് ദിവ്യുന് സമീപം റോഡ് പണി പൂർണമായും തകർന്നതോടെയാണ് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കിയത്. കോൺഗ്രസ് പ്രവർത്തകർ അന്നൂർ -കാറമേൽ റോഡ് ഉപരോധിച്ചു. പയ്യന്നൂർ മണ്ഡലം കോൺഗ്രസ്​ പ്രസിഡൻറ്​ കെ. ജയരാജ്, ബ്ലോക്ക് കോൺഗ്രസ്​ ജനറൽ സെക്രട്ടറിമാരായ എ. രൂപേഷ്, കെ.എം. വിജയൻ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രശാന്ത് കോറോം, കെ.എസ്.യു ജില്ല സെക്രട്ടറി നവനീത് നാരായണൻ, കെ.എസ്.യു ബ്ലോക്ക് പ്രസിഡൻറ്​ ആകാശ് ഭാസ്കരൻ, ഭരത് ഡി. പൊതുവാൾ എന്നിവർ സമരത്തിന് നേതൃത്വം നൽകി. സമരക്കാരെ പൊലീസ് അറസ്​റ്റ്​ ചെയ്ത് നീക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story