ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകിപടം...kodaparamb mahal sahayam..കൊടപ്പറമ്പ് മഹൽ ശാക്തീകരണ കമ്മിറ്റി കിടപ്പുരോഗികൾക്കും മറ്റുമായി വാങ്ങിയ ജീവൻ രക്ഷാ ഉപകരണ സമർപ്പണം കണ്ണൂർ കോർപറേഷൻ മേയർ സി. സീനത്ത് നിർവഹിക്കുന്നുകണ്ണൂർ: കൊടപ്പറമ്പ് മഹല്ല് ശാക്തീകരണ കമ്മിറ്റി, കിടപ്പുരോഗികൾക്കും ആശുപത്രികളെ സമീപിക്കാൻ പറ്റാതെ വീടുകളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഉപയോഗത്തിന് നൽകാനായി വാങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങളും മറ്റും കോർപറേഷൻ മേയർ സി. സീനത്ത് സമർപ്പിച്ചു. ഓക്സിജൻ സിലിണ്ടർ വിത്ത് ട്രോളി, ഓക്സിജൻ കിറ്റ്, മാസ്ക്, ഫൗലർ ബെഡ് വിത്ത് വീൽ (മാന്വൽ), എയർ ബെഡ് എന്നീ ഉപകരണങ്ങളും മരിച്ചവരെ മാറ്റി കിടത്തുന്നതിനാവശ്യമായ സ്ട്രക്ച്ചർ വിത്ത് സ്റ്റാൻഡ് എന്നിവയാണ് കൈമാറിയത്. ചടങ്ങിൽ കൊടപ്പറമ്പ് മഹല്ല് ശാക്തീകരണ കമ്മിറ്റി ചെയർമാൻ ടി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. സി.എച്ച്.ഡി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായി. മുബാറക് മസ്ജിദ് ഖത്തീബ് മർസൂഖ് സഹദി, മസ്ജിദ് കമ്മിറ്റി സെക്രട്ടറി അബൂബക്കർ ഹാജി, ഇർഷാദ് മൗലവി, മുസ്ലിഹ് മഠത്തിൽ, റയീസ്, എം. സലാം, നിസാർ മുര്യൻറകത്ത്, പി.കെ. റമീസ്, എം. ബഷീർ, കെ.വി.ടി. അശ്റഫ്, സി.എച്ച്. അൻസാരി, മുനീർ ഹാജി എന്നിവർ സംസാരിച്ചു. മുസ്തഫ ചാലാട് സ്വാഗതവും അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2020 11:59 PM GMT Updated On
date_range 2020-10-26T05:29:28+05:30ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകി
text_fieldsNext Story