Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിരിച്ചുവിട്ടവരെ...

പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ല; പള്ളിക്കുന്ന്​ ബാങ്ക്​ പ്രശ്​നം വീണ്ടും പുകയുന്നു

text_fields
bookmark_border
പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ല; പള്ളിക്കുന്ന്​ ബാങ്ക്​ പ്രശ്​നം വീണ്ടും പുകയുന്നു കണ്ണൂർ: പള്ളിക്കുന്ന്​ സർവിസ്​ സഹകരണ ബാങ്കിൽനിന്ന്​ മുസ്​ലിം ലീഗ്,​ കോൺഗ്രസ്​ അംഗങ്ങളായ ജീവനക്കാരെ പുറത്താക്കിയ പ്രശ്​നം വീണ്ടും പുകയുന്നു. ബാങ്കിൽനിന്ന്​ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന്​ കെ. സുധാകരൻ എം.പിക്കും മുസ്​ലിം ലീഗ്​ നേതൃത്വത്തിനും കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്​ നൽകിയ ഉറപ്പ്​ മാസങ്ങൾ കഴിഞ്ഞിട്ടും പാലിക്കാത്തതാണ്​ പ്രശ്​നം പുകയാൻ ഇടയാക്കിയത്​. എൽ.ഡി.എഫ്​ കൊണ്ടുവന്ന അവിശ്വാസത്തിൽ പുറത്തായ പി.കെ. രാഗേഷ്​ വീണ്ടും ഡെപ്യൂട്ടി മേയറാകാൻ നടത്തിയ ചർച്ചയിലാണ്​ ബാങ്കിൽനിന്ന്​ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ ധാരണയായത്​. ഇതി​ൻെറ അടിസ്​ഥാനത്തിൽ പിരിച്ചുവിട​പ്പെട്ട ജീവനക്കാർ ലേബർ കോടതിയിൽ നൽകിയ കേസും ധാരണയിൽ എത്തിയിരുന്നു. പി.കെ. രാഗേഷ്​ വീണ്ടും ഡെപ്യൂട്ടി മേയറായിട്ട്​ മാസങ്ങൾ കഴിഞ്ഞിട്ടും ധാരണ നടപ്പാക്കാൻ തയാറായിട്ടില്ല. ഇതേതുടർന്ന്​ ഇവർ വീണ്ടും ലേബർ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ്​. കെ. സുധാകരൻ എം.പിക്ക്​ പുറമെ മുസ്​ലിം ലീഗ്​ സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി, ജില്ല പ്രസിഡൻറ്​ പി. കുഞ്ഞി മുഹമ്മദ്​, സെക്രട്ടറി അബ്​ദുൽ കരീം ചേലരി എന്നിവരും പ​െങ്കടുത്ത്​ നടത്തിയ ചർച്ചയിലാണ്​ ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായത്​. ഉറപ്പ്​ നടപ്പാക്കാൻ രാഗേഷ്​ തയാറാകാത്തത്​ മുസ്​ലിം ലീഗ്​ ജില്ല നേതൃത്വത്തെയും പ്രവർത്തകർക്കിടയിൽ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്​. കോൺഗ്രസിലും മുസ്​ലിം ലീഗിലും പ്രശ്​നം വീണ്ടും പുകയാൻ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം കെ. സുധാകരൻ എം.പി, പി.കെ. രാഗേഷ്​, ബാങ്ക്​ പ്രസിഡൻറും രാഗേഷി​ൻെറ സഹോദരനുമായ പി.കെ. രഞ്​ജിത്ത്​ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല. പ്രശ്​നം പരിഹരിക്കാത്തത്​ വരുന്ന കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ തലവേദനയാകും.കെ. സുധാകരൻ എം.പിയുടെ ഡ്രൈവർ ടി.കെ. നിലിൻ, ബാങ്ക്​ സെക്രട്ടറിയും ദലിത്​ കോൺഗ്രസ്​ ജില്ല പ്രസിഡൻറുമായ വസന്ത്​ പള്ളിയാംമൂല, മുൻ കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ കെ. രൂപേഷ്​, മുസ്​ലിം ലീഗ്​ പള്ളിക്കുന്ന്​​ മേഖല സെക്രട്ടറി കെ. ഹാരിസ്​, കെ.പി. റാസിക്ക്​ എന്നിവരെ ബാങ്കിൽനിന്ന്​ പിരിച്ചുവിട്ടിട്ട്​ എട്ടുവർഷമായി. ഇതിൽ വസന്ത്​ പള്ളിയാംമൂല സർവിസിൽ നിന്ന്​ വിരമിച്ചു. കെ. ഹാരിസി​ൻെറ ഭാര്യ നുസ്രത്ത്​ കോർപറേഷൻ മുസ്​ലിം ലീഗ്​ കൗൺസിലറാണ്​. മകൾക്കൊപ്പം ഗൾഫിലായിരുന്ന ഇവരെ അടിയന്തരമായി വരുത്തി വോട്ടു ചെയ്യിച്ചാണ്​ യു.ഡി.എഫിനൊപ്പം ചേർന്ന പി.കെ. രാഗേഷ്​ വീണ്ടും ഡെപ്യൂട്ടി മേയറായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story