Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2020 11:58 PM GMT Updated On
date_range 25 Oct 2020 11:58 PM GMTകല്യാശ്ശേരി മണ്ഡലം: കിഫ്ബി റോഡ് നിർമാണം വേഗത്തിലാക്കും
text_fieldsbookmark_border
കല്യാശ്ശേരി മണ്ഡലം: കിഫ്ബി റോഡ് നിർമാണം വേഗത്തിലാക്കുംപയ്യന്നൂർ: കല്യാശ്ശേരി മണ്ഡലത്തിലെ കിഫ്ബി റോഡ് നിർമാണ പ്രവൃത്തി വേഗത്തിലാക്കുന്നതിനും റോഡുകളിലെ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് ഉടൻ പൂർത്തിയാക്കാനും തീരുമാനം. പ്രവൃത്തിയുമായി ബന്ധപ്പെട്ട് ടി.വി. രാജേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തളിപ്പറമ്പ്-കുപ്പം -ചുടല -പാണപ്പുഴ -മാതമംഗലം-ഏര്യം -കണാരം വയൽ റോഡിൻെറ നിർമാണത്തിൽ നിലവിലുള്ള ജലവിതരണ പൈപ്പുകൾ മാറ്റാത്തത് കാരണമാണ് റോഡ് പ്രവൃത്തി വൈകുന്നതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രസ്തുത റോഡിൽ ജലവിതരണ പൈപ്പുകൾ മാറ്റുന്നതിനുള്ള 6.03 കോടി രൂപയുടെ പ്രോജക്ട് കിഫ്ബിയുടെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ അംഗീകാരം ലഭിക്കും. അത്യാവശ്യം വരുന്ന സ്ഥലങ്ങളിൽ പൊതുമരാമത്ത് വകുപ്പ് തന്നെ പൈപ്പ്ലൈൻ അറ്റകുറ്റപ്പണി ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. പാണപ്പുഴ മുതൽ ഏര്യം വരെയുള്ള റോഡിൻെറ സ്ഥിതി പരിതാപകരമാണെന്നും അവിടെ നിത്യവും കുഴികളിൽ വീണു യാത്രക്കാർക്ക് അപകടം സംഭവിക്കുകയാണെന്നും കാൽനടയാത്ര പോലും പ്രയാസമാണെന്നും എം.എൽ.എ അറിയിച്ചു. പൈപ്പുകൾ മാറ്റേണ്ട മൂന്നു സ്ഥലങ്ങളിൽ ചേംബറുകൾ ഒഴിവാക്കി ഡി.ബി.എം ചെയ്യാനും കൽവർട്ടുകളും പാർശ്വ സംരക്ഷണ പ്രവൃത്തിയും ഉടൻ പൂർത്തിയാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തി പ്രവൃത്തി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം. പാണപ്പുഴ മുതൽ ഏര്യം വരെയുള്ള അഞ്ചു കിലോമീറ്റർ ഭാഗം പ്രവൃത്തി നവംബർ 30ന് മുമ്പ് പൂർത്തീകരിക്കാനും എം.എൽ.എ നിർദേശിച്ചു. പുന്നക്കടവ്-പുതിയ പുഴക്കര -ഏഴിമല റോഡ് നിർമാണ പ്രവൃത്തിക്ക് വേണ്ടത്ര സ്ഥലം വിട്ടുകിട്ടാത്തതിനാൽ കിഫ്ബി സ്റ്റോപ് മെമ്മോ കൊടുത്തിരിക്കുകയാണ്. സ്ഥലമുടമകളുടെ അടിയന്തര യോഗം വിളിച്ച് ഉടൻ സ്ഥലം വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കണം. ചന്തപ്പുര- ശ്രീസ്ഥ -പട്ടുവം -കണ്ണപുരം റോഡ് പ്രവൃത്തി വേഗത്തിലാക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story