Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൂന്നുകിലോ...

മൂന്നുകിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മൂന്നുകിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ പടം.....TLY RISHABതലശ്ശേരി: കാറിൽ കടത്തുകയായിരുന്ന 3.100 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ന്യൂ മാഹി പെരിങ്ങാടിയിലെ സൽസബീൽ വീട്ടിൽ യു.കെ. റിഷാബിനെയാണ് (26) എക്സൈസ് സംഘം അറസ്​റ്റുചെയ്തത്. കൂടെയുണ്ടായിരുന്ന കെ.പി. സിയാദ് എന്നയാൾ ഓടിരക്ഷപ്പെട്ടു. റിഷാബിനെതിരെ കേസെടുത്തു. തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണനും പാർട്ടിയും കോടിയേരി വയലിൽ പീടികയിൽ നടത്തിയ പരിശോധനയിലാണ് റിഷാബിനെ പിടികൂടിയത്. തലശ്ശേരി കടൽപാലം, പുതിയ ബസ് സ്​റ്റാൻഡ് എന്നിവിടങ്ങളിൽ കഞ്ചാവെത്തിച്ച് വിൽപന നടത്തിവരുന്നയാളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ പിടികൂടാൻ എക്സൈസ് സംഘം ആഴ്ചകളായി തലശ്ശേരി മേഖലയിൽ നിരീക്ഷണം നടത്തിവരുകയായിരുന്നു. തലശ്ശേരി എക്സൈസ് റേഞ്ചിലെ മുൻ കേസിൽ പ്രതി ഉൾപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story