Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോർപറേഷൻ കൗൺസിൽ...

കോർപറേഷൻ കൗൺസിൽ യോഗത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കും അനുമോദനം

text_fields
bookmark_border
കണ്ണൂർ: കോർപറേഷൻ ആസ്ഥാനമന്ദിരത്തിന് 24.56 കോടി രൂപ അനുവദിച്ച സംസ്​ഥാന സർക്കാറിനും മുഖമന്ത്രി പിണറായി വിജയനും കോർപറേഷൻ കൗൺസിൽ യോഗത്തി​ൻെറ അനുമോദനം. സ്​ഥലം എം.എൽ.എയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയെ അനുമോദിക്കണമെന്ന പ്രതിപക്ഷത്തി​ൻെറ ആവശ്യം ഭരണപക്ഷം എതിർത്തതോടെ യോഗം വാഗ്വാദത്തിൽ കലാശിച്ചു. ഇൗ ആവശ്യത്തിനു ഒരു ലോക്കൽ കോൾ വിളിക്കാൻ പോലും തയാറാകാത്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി​െയ അനുമോദിക്കേണ്ടതില്ലെന്ന നിലപാടാണ്​ യു.ഡി.എഫ്​ കൗൺസിലർമാർ സ്വീകരിച്ചത്.​ ഇതാണ്​ ബഹളത്തിന്​ ഇടയാക്കിയത്​. സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്​, വകുപ്പ്​ മന്ത്രി എ.സി. മൊയ്തീൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ അനുമോദിച്ചുള്ള പ്രമേയം എൽ.ഡി.എഫിലെ എൻ. ബാലകൃഷ്​ണൻ മാസ്​റ്ററാണ്​ നേരത്തേ നൽകിയിരുന്നത്​. ഇത്​ ഭേദഗതി ചെയ്​ത്​ സംസ്​ഥാന സർക്കാറിനെയും മുഖ്യമന്ത്രിയെയും അനുമോദിക്കുന്നുവെന്ന പുതിയ പ്രമേയം മേയർ സി. സീനത്താണ്​ അവതരിപ്പിച്ചത്​. എൻ. ബാലകൃഷ്ണൻ മാസ്​റ്റർ പിന്തുണച്ച് സംസാരിച്ചു. കോർപറേഷൻ തനത് ഫണ്ട്, വികസന പ്രവർത്തനങ്ങൾക്ക് നൽകാതെ ബാങ്കിൽ നിക്ഷേപിക്കുന്നത് ശരിയല്ലെന്നും ഏകപക്ഷീയമായി റദ്ദാക്കിയ പദ്ധതികൾ പൂർത്തീകരിക്കാൻ പണം അനുവദിക്കണമെന്നും എൽ.ഡി.എഫ്​ കൗൺസിലർമാർ ആവശ്യപ്പെട്ടു. സ്ട്രീറ്റ് ലൈറ്റ് വിതരണം ചെയ്യുന്നതിലെ അപാകതയും പക്ഷപാതിത്വവും അവസാനിപ്പിച്ച് എൽ.ഡി.എഫ്​ കൗൺസിലർമാരുടെ വാർഡുകളിലും അനുവദിക്കണമെന്ന് ആവശ്യമുയർന്നു. പരിഹരിക്കാമെന്ന് മേയർ ഉറപ്പ് നൽകി. സി. സീനത്ത്​ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story