Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചാലക്കുന്നിൽ ടാങ്കർ...

ചാലക്കുന്നിൽ ടാങ്കർ അപകടത്തിൽ പെട്ടു; മണിക്കൂറോളം ഗതാഗതക്കുരുക്ക്

text_fields
bookmark_border
ചാലക്കുന്നിൽ ടാങ്കർ അപകടത്തിൽ പെട്ടു; മണിക്കൂറോളം ഗതാഗതക്കുരുക്ക് ajk chalakunnu lorry ചാലക്കുന്നിൽ അപകടത്തിൽപ്പെട്ട ടാങ്കർ ലോറിവൈദ്യുതിത്തൂൺ ഇടിച്ചു തകർത്തു ചക്കരക്കല്ല്​: കണ്ണൂർ-തലശ്ശേരി ബൈപാസിലെ ചാലക്കുന്നിൽ ടാങ്കർ ലോറി അപകടത്തിൽപെട്ടു. വ്യാഴാഴ്​ച രാവിലെ ഏ​േഴാടെയാണ് അപകടം നടന്നത്. മംഗളൂരു ഭാഗത്തുനിന്ന് വന്ന ടാങ്കർ ലോറിയാണ് ചാലക്കുന്നി​ൻെറ ഇറക്കത്തിൽ അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ടാങ്കർ ലോറി വൈദ്യുതിത്തൂൺ ഇടിച്ച് തകർക്കുകയായിരുന്നു. എതിരെവന്ന മറ്റൊരു ടാങ്കർ ലോറി ഒരുവാഹനത്തിനെ മറികടക്കാൻ ശ്രമിക്കു​േമ്പാൾ അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ പിറകുവശത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ കൂടുതൽ അപകടം ഒഴിവാക്കുന്നതിനായി ഇടത്തോട്ട് വെട്ടിച്ചപ്പോഴാണ്​ വൈദ്യുതിത്തൂണിൽ ഇടിച്ചത്​. രാവിലെ ആയതിനാൽ ആളപായം ഒഴിവായി. സ്ഥിരമായി വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥലമാണ്. രണ്ട് മണിക്കൂറോളം ലോറി റോഡിലായതിനാൽ താഴെചൊവ്വ മുതൽ-ചാല വരെയും നടാൽ ഗേറ്റിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒമ്പത് മണിയോടെയാണ് ലോറി മാറ്റിയത്. ടാങ്കർ അപകടത്തിൽപെട്ടത്​ ജനങ്ങളെ ഭീതിയിലാഴ്​ത്തി.
Show Full Article
TAGS:
Next Story