Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലബാര്‍ റിവര്‍...

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം: ബോട്ട് ടെര്‍മിനലുകൾ ഇന്ന്​ നാടിന്​ സമർപ്പിക്കും

text_fields
bookmark_border
മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി പുഴകളിലായി 17 ബോട്ട് ടെര്‍മിനലുകളും, വാക് വേ, ടോയ്‌​ലറ്റും ഒരുങ്ങുന്നു കണ്ണൂർ: ഉത്തരമലബാറിലെ ടൂറിസം മേഖലക്ക്​ കുതിപ്പേകുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളും വാക് വേയും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കും. രാവിലെ 11ന്​ ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിക്കും. കാസര്‍കോട് ജില്ലകളിലെ നദികളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 53.07 കോടിയുടെ പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി പുഴകളിലായി 17 ബോട്ട് ടെര്‍മിനലുകളും, വാക് വേ, ടോയ്‌ലറ്റ് തുടങ്ങിയവുമാണ് പദ്ധതിയില്‍ ഒരുങ്ങുന്നത്. ഇതില്‍ ആദ്യഘട്ട പ്രവൃത്തികളായ പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളും വാക് വേകളുമാണ് നിര്‍മാണം പൂര്‍ത്തിയായത്. 4.88 കോടി രൂപ ചെലവഴിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ വളപട്ടണം പുഴയിലാണ് പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. മലബാറിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ പറശ്ശിനി മഠപ്പുര ക്ഷേത്ര പരിസരത്ത് നിര്‍മിച്ച ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ വിനോദ സഞ്ചാരമേഖലക്ക് വലിയ മുതല്‍ക്കൂട്ടാകും. മൂന്നു കോടി ചെലവഴിച്ചാണ് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനായിരുന്നു ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണച്ചുമതല. ജില്ലയില്‍ സംസ്ഥാന പദ്ധതികള്‍ക്ക് പുറമെ കേന്ദ്ര ടൂറിസം മന്ത്രാലയത്തി​ൻെറ സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ്, അഴീക്കോട്, കല്യാശ്ശേരി മണ്ഡലങ്ങളിലായി 80.37 കോടി രൂപയുടെ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതി​ൻെറ നിര്‍മാണ പ്രവൃത്തികളും പുരോഗമിച്ചുവരുകയാണ്. മുത്തപ്പന്‍ ആന്‍ഡ് മലബാറി ക്യുസീന്‍ ക്രൂയിസ്, തെയ്യം ക്രൂയിസ്, കണ്ടല്‍ ക്രൂയിസ് എന്നീ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അഴീക്കോട്, വളപട്ടണം, മലപ്പട്ടം, കൊളച്ചേരി, നാറാത്ത്, ചപ്പാരപ്പടവ്, പാപ്പിനിശ്ശേരി, ചെറുകുന്ന്, പട്ടുവം, ഏഴോം, മാടായി, മാട്ടൂല്‍ പഞ്ചായത്തുകളിലും തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലുമായി നടപ്പാക്കുന്ന പദ്ധതിയില്‍ 30 ബോട്ട് ടെര്‍മിനല്‍, നടപ്പാത, ബയോ ടോയ്‌ലറ്റ്, ബോട്ട് റേസ് ഗാലറി, ആര്‍ട്ടിസാന്‍സ് ആല, ഫുഡ് കോര്‍ട്ട്, പാര്‍ക്കിങ്​ യാര്‍ഡ്, തെയ്യം പെര്‍ഫോമിങ്​ യാര്‍ഡ്, മഡ് വാള്‍ മ്യൂസിയം, ​​േ​​ഫ്ലാട്ടിങ്​ റസ്‌റ്റാറൻറ്​ തുടങ്ങിയ പ്രവൃത്തികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story