Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ഷേത്രത്തിലെ കവർച്ച:...

ക്ഷേത്രത്തിലെ കവർച്ച: യുവാവ്​ പിടിയിൽ

text_fields
bookmark_border
ക്ഷേത്രത്തിലെ കവർച്ച: യുവാവ്​ പിടിയിൽ മയ്യിൽ: മാണിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കവർച്ച നടത്തിയയാളെ മയ്യിൽ പൊലീസ് പിടികൂടി. മാണിയൂർ സ്വദേശി കാജാ മൻസിലിലെ പി.കെ. താജുദ്ദീനെയാണ്​ (39) അറസ്​റ്റ്​ചെയ്തത്. ഒരാഴ്ചക്കിടെ തുടർച്ചയായി മൂന്നുതവണ മാണിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നിരുന്നു. ഇതിനെതിരെ ക്ഷേത്രസമിതിയുടെ പരാതിയിൽ മയ്യിൽ പൊലീസും കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും പരിശോധന നടത്തിയതിനുശേഷം തുടരന്വേഷണം നടന്നുവരുന്നതിനിടയിലാണ് താജുദ്ദീൻ പിടിയിലായത്.കഴിഞ്ഞദിവസം മയ്യിൽ പൊലീസ് ഇൻസ്‌പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൈറ്റ് പട്രോളിങ്ങിനിടയിൽ സംശയാസ്പദമായി കണ്ട താജുദ്ദീനെ പിടികൂടുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷണം നടത്തിയ രണ്ടായിരത്തോളം രൂപയും ഇദ്ദേഹത്തി​ൻെറ കൈയിൽനിന്ന്​ പൊലീസ് കണ്ടെടുത്തു. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ വി.ആർ. വിനീഷ്, സബ് ഇൻസ്പെക്ടർ സുരേഷ്, അനിഴൻ, രമേശൻ എന്നിവരാണ് നൈറ്റ്‌ പട്രോളിങ്​ സംഘത്തിലുണ്ടായത്. പടം: താജുദ്ദീൻ
Show Full Article
TAGS:
Next Story