Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2020 11:59 PM GMT Updated On
date_range 20 Oct 2020 11:59 PM GMTകരനെൽ കൃഷി വിളവെടുപ്പ്
text_fieldsbookmark_border
കരനെൽ കൃഷി വിളവെടുപ്പ് തലശ്ശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എരഞ്ഞോളി പഞ്ചായത്ത് ഒന്നാം വാർഡിൽ വലിയചിറയിൽ കൃഷി ചെയ്ത കരനെൽ കൃഷിയുടെ വിളവെടുത്തു. കുടുംബശ്രീ പ്രവർത്തകർ നാലേക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. മേഖലയിൽ 10 ഏക്കറിൽ വരെ കരനെൽകൃഷി ചെയ്യുന്ന കുടുംബശ്രീ പ്രവർത്തകർ തരിശുനിലങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു. പഞ്ചായത്തിൻെറയും കൃഷിഭവൻെറയും സഹകരണത്തോടെയാണ് കൃഷി ചെയ്തത്. കുടുംബശ്രീക്ക് കീഴിലുള്ള പുളിഞ്ഞോളി ജെ.എൽ.ജി ഗ്രൂപ്പിൻെറ ആഭിമുഖ്യത്തിൽ നടത്തിയ കരനെൽകൃഷി കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി. നിർമല അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ നീതു പ്രഭാകർ, കണ്ട്യൻ ഷീബ, വടക്കുമ്പാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം. പ്രസന്ന, സി.ഡി.എസ് ചെയർപേഴ്സൻ വി. സജിത, കെ. ഗിരിജ, എൻ. ബീഷ എന്നിവർ സംസാരിച്ചു.പടം......TLY KRISHI................എരഞ്ഞോളി പഞ്ചായത്ത് കുടുംബശ്രീയുടെ കരനെൽ കൃഷി കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story