Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാവക്കര നിവാസികളുടെ...

താവക്കര നിവാസികളുടെ 'ചുറ്റിവളഞ്ഞ' സഞ്ചാരത്തിന്​ അറുതിയാകുന്നു

text_fields
bookmark_border
താവക്കര നിവാസികളുടെ 'ചുറ്റിവളഞ്ഞ' സഞ്ചാരത്തിന്​ അറുതിയാകുന്നുകണ്ണൂർ: താവക്കരയിൽ നൂറോളം കുടുംബങ്ങൾക്ക്​ നൂറ്​ മീറ്റർ മാത്രമേ പുതിയ ബസ്​സ്​റ്റാൻഡിലേക്കുള്ളൂ. എന്നാൽ, രണ്ട്​ കിലോമീറ്ററിലധികം ചുറ്റിവളഞ്ഞു വേണമായിരുന്നു അവർക്ക്​ പുതിയ ബസ്​സ്​റ്റാൻഡിൽ എത്താൻ. ഇവിടത്തെ തോടിനു മുകളിലൂടെ സ്ലാബിട്ട്​ ഗതാഗത യോഗ്യമാക്കിയാൽ ചുറ്റിവളയൽ അവസാനിക്കും. കാലങ്ങളായി ഇവർ അധികൃതരുടെ കനിവുകാത്ത്​ കഴിയുകയായിരുന്നു. എന്നാൽ, ഇൗ ആവശ്യത്തിന്​ ഇനി അധികമൊന്നും കാത്തിരിക്കേണ്ടതില്ല. താവക്കര നിവാസികളുടെ യാത്രാപ്രശ്​നത്തിന്​ പരിഹാരം കാണുന്നതി​ൻെറ ഭാഗമായി നിലവിലുള്ള തോടിന്​ പാർശ്വഭിത്തി നിർമിച്ച്​ സ്ലാബിടുന്ന പ്രവൃത്തിക്ക്​ തുടക്കം കുറിച്ചു. 2020 -21 വർഷത്തെ വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. ഇത്​ യാഥാർഥ്യമാകുന്നതോടെ പ്രദേശത്തുകാർക്കു മാത്രമല്ല ജില്ല ആശുപത്രിയിലേക്കും മറ്റും പോകുന്നവർക്കും ഉപകാരപ്രദമാകും.പ്രവൃത്തി ഉദ്​ഘാടനം കോർപറേഷൻ മേയർ സി. സീനത്ത്​ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്​ അധ്യക്ഷത വഹിച്ചു. വിവിധ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ടി.ഒ. മോഹനൻ, ജെമിനി, വെള്ളോറ രാജൻ, അഡ്വ. പി. ഇന്ദിര, കെ.പി. സീന, സി.കെ. വിനോദ്​, ഷാഹിന മൊയ്​തീൻ, കൗൺസിലർ എം.പി. മുഹമ്മദലി, അസി. എക്​സിക്യൂട്ടിവ്​​ എൻജിനീയർ പ്രകാശ്​ ബാബു, അസി. എൻജിനീയർ ഷിജിൽ എന്നിവർ സംസാരിച്ചു. വാർഡ്​ കൗൺസിലർ സി. സമീർ സ്വാഗതവും എക്​സി​ക്യൂട്ടിവ്​ എൻജിനീയർ പി.പി. വത്സൻ നന്ദിയും പറഞ്ഞു. പടം സന്ദീപ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story