Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ വിമാനത്താവള...

കണ്ണൂർ വിമാനത്താവള റണ്‍വേ വികസനം; സ്ഥലമേറ്റെടുത്ത് മൂന്നാഴ്​ചക്കകം പണം നല്‍കാന്‍ ധാരണ

text_fields
bookmark_border
കണ്ണൂർ വിമാനത്താവള റണ്‍വേ വികസനം; സ്ഥലമേറ്റെടുത്ത് മൂന്നാഴ്​ചക്കകം പണം നല്‍കാന്‍ ധാരണ മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തി​ൻെറ റണ്‍വേ വികസനത്തിനായി സ്ഥലം ഏറ്റെടുത്ത് മൂന്നാഴ്​ച കൊണ്ട് ഉടമകള്‍ക്ക് പണം നല്‍കാന്‍ ധാരണയായതായി ആക്​ഷന്‍ കമ്മിറ്റി അറിയിച്ചു.കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തും പഞ്ചായത്തുതല ആക്​ഷന്‍ കമ്മിറ്റിയും ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാറുമായി നടത്തിയ ചര്‍ച്ചയിലാണ്​ തീരുമാനമായത്​. കീഴല്ലൂര്‍ പഞ്ചായത്തി​ൻെറ വിവിധ മേഖലകളിലുള്ള നിരവധി കുടുംബങ്ങളുടെ സ്ഥലമാണ് വിമാനത്താവളത്തി​ൻെറ റണ്‍വേ വികസനത്തിനായി ഏറ്റെടുക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥലം ഏറ്റെടുക്കുമെന്ന് അറിയിച്ചെങ്കിലും നടപടി വൈകിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കീഴല്ലൂര്‍ പഞ്ചായത്ത് ഭരണ സമിതിയും പഞ്ചായത്തുതല ആക്​ഷന്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് മട്ടന്നൂരിലെ ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാറെ കണ്ടത്. അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയില്‍ എല്‍.എ ഓഫിസില്‍നിന്ന്​ സ്​ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച രേഖകള്‍ പൂര്‍ത്തിയാക്കിയെന്നും ഉടന്‍ കലക്​ടര്‍ക്ക് ഇവ കൈമാറുമെന്നും അറിയിച്ചിട്ടുണ്ടെന്ന് ആക്​ഷന്‍ കമ്മിറ്റി ഭാരവാഹി പി.കെ. ചന്ദ്രന്‍, കീഴല്ലൂര്‍ പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ടി. രുധീഷ് എന്നിവര്‍ അറിയിച്ചു. വേഗത്തില്‍ നടപടികള്‍ നടക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തുമെന്നും ഇവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story