Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോ​േട്ടാർ വാഹന...

മോ​േട്ടാർ വാഹന വകുപ്പിലെ സേവനങ്ങൾ ഓണ്‍ലൈനില്‍

text_fields
bookmark_border
മോ​േട്ടാർ വാഹന വകുപ്പിലെ സേവനങ്ങൾ ഓണ്‍ലൈനില്‍കണ്ണൂർ: മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. സേവനങ്ങള്‍ക്കുശേഷം രേഖകള്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍വഴി പ്രിൻറ് എടുക്കണം. പുതിയതും പുതുക്കിയതുമായ ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിങ്​ ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, രജിസ്‌ട്രേഷന്‍ പര്‍ട്ടിക്കുലേഴ്‌സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പുതിയ പെര്‍മിറ്റുകള്‍ (സ്​റ്റേജ് കാര്യേജ് ഒഴികെ), പുതുക്കിയ പെര്‍മിറ്റ് (സ്​റ്റേജ് കാര്യേജ് ഒഴികെ), താല്‍ക്കാലിക പെര്‍മിറ്റ് (എല്ലാതരം വാഹനങ്ങളുടെയും), ഓതറൈസേഷന്‍ (നാഷനല്‍ പെര്‍മിറ്റ്) തുടങ്ങിയ രേഖകള്‍ ഇനിമുതല്‍ ഓഫിസ് വഴി വിതരണം ചെയ്യുന്നതല്ല.പുതിയ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആര്‍.​സി ബുക്ക് ലഭിക്കേണ്ട സന്ദര്‍ഭങ്ങളിലും പുതിയ ലൈസന്‍സ് എടുക്കുമ്പോഴും ലൈസന്‍സ് പുതുക്കുമ്പോഴും ആര്‍.ടി ഓഫിസില്‍ ഈ സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് അപേക്ഷകന് മൊബൈല്‍ഫോണില്‍ സന്ദേശം ലഭിക്കും. ഉടന്‍ എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമാക്കും. വാഹന പരിശോധന സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാം. 15 ദിവസത്തിനകം ആര്‍.സി ബുക്കി​ൻെറയും ഡ്രൈവിങ്​ ലൈസന്‍സി​ൻെറയും അസ്സല്‍ രേഖകള്‍ അപേക്ഷകന് ഓഫിസില്‍ നിന്നോ പോസ്​റ്റല്‍ വഴിയോ ലഭ്യമാകും. മോട്ടോര്‍ വാഹന വകുപ്പിലെ ഓഫിസുകള്‍ പൂര്‍ണമായും ഇ–ഓഫിസ് സംവിധാനത്തിലേക്ക് മാറ്റുന്നതി​ൻെറ ഭാഗമായി മോട്ടോര്‍ വകുപ്പിലെ വിവിധ സേവനങ്ങള്‍ക്ക് അപേക്ഷകന്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story