Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവനം–പരിസ്ഥിതി...

വനം–പരിസ്ഥിതി മന്ത്രാലയത്തിന് കത്തുകളയച്ച് കൊട്ടിയൂർ സംരക്ഷണ സമിതി

text_fields
bookmark_border
വനം–പരിസ്ഥിതി മന്ത്രാലയത്തിന് കത്തുകളയച്ച് കൊട്ടിയൂർ സംരക്ഷണ സമിതി photo: WA0044: കൊട്ടിയൂർ സംരക്ഷണ സമിതിയുടെ കത്തയക്കൽ പ്രതിഷേധത്തി​ൻെറ ആദ്യഘട്ട ഉദ്ഘാടനം ഇന്ദിര ശ്രീധരൻ നിർവഹിക്കുന്നുകേളകം: ജനവാസ പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച്​ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരടുവിജ്ഞാപനം പിൻവലിക്കുക, പരിസ്ഥിതിലോല മേഖലയുടെ പരിധി വനാതിർത്തിയായി പുനർനിർണയിച്ച്​ ജനജീവിതങ്ങൾക്കുമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ പ്രധാനമന്ത്രി, കേന്ദ്ര വനം മന്ത്രി എന്നിവർക്ക് പതിനായിരം കത്തുകൾ അയക്കും.കത്തയക്കലി​ൻെറ ആദ്യഘട്ട ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡൻറും കൊട്ടിയൂർ സംരക്ഷണ സമിതി കൺവീനറുമായ ഇന്ദിര ശ്രീധരൻ നിർവഹിച്ചു.പി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ റോയി നമ്പുടാകം, പി.സി. രാമകൃഷ്ണൻ, സി.കെ. ചന്ദ്രൻ, കെ.എ. ജോസ്, ജിൽസ് എം. മേക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story