Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉളിക്കൽ ഗവ....

ഉളിക്കൽ ഗവ. എച്ച്​.എസ്​.എസിൽ ജൈവവൈവിധ്യ പാർക്ക്

text_fields
bookmark_border
ഇരിട്ടി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുള്ള ചെറുവനത്തെ ജില്ല പഞ്ചായത്ത് ഏറ്റെടുത്ത് സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങി. ഒരേക്കറോളം വരുന്ന ചെങ്കൽ പാറക്കെട്ടുകളും നിരവധി മരങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് രൂപം നൽകിയത്​. കുട്ടികൾക്ക് മാനസി​േകാല്ലാസത്തിനും പ്രകൃതിയുമായി ചേർന്നുനിന്ന് പഠിക്കാനും അവസരം ഒരുക്കുന്നതാണ്​ ജില്ല പഞ്ചായത്ത് ആവിഷ്കരിക്കുന്ന ജൈവ വൈവിധ്യ പാർക്ക്. കൃഷി വകുപ്പി​ൻെറ സഹായത്തോടെ, അന്യംനിന്നുപോകുന്ന വിവിധതരം സസ്യങ്ങളും ഔഷധച്ചെടികളും ഭാവിയിൽ ഈ പാർക്കിൽ ഇടം പിടിക്കും. പാർക്കിലേക്ക് വിദ്യാർഥികൾക്ക് എത്തുന്നതിനുള്ള വിവിധ നടപ്പാതകളും ചെങ്കൽ പതിപ്പിച്ച കുളവും ആദ്യഘട്ടത്തിൽ നിർമിക്കും. വിദ്യാർഥികൾക്ക് പഠിക്കുന്നതിനും ടോയ്​ലറ്റ് സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. 25 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതി 2021 മാർ​േച്ചാടെ നിർമാണം പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ്, പി.ടി.എ പ്രസിഡൻറ്​ അബൂബക്കർ, പാർക്ക് നിർമാണ കമ്മിറ്റി ചെയർമാൻ ജോസ് പൂമല, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, കണ്ണൂർ അഗ്രികൾചർ എക്സ്ക്യൂട്ടിവ് എൻജിനീയർ സുധീർ കുമാർ, കൃഷി ഓഫിസർ അശ്വതി, കൃഷി എൻജിനീയറിങ്​ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘം നിർദിഷ്​ട പാർക്ക് സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story