Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅയ്യങ്കുന്നിൽ റീസർവേ...

അയ്യങ്കുന്നിൽ റീസർവേ തുടങ്ങി

text_fields
bookmark_border
അയ്യങ്കുന്നിൽ റീസർവേ തുടങ്ങി irt servay അയ്യങ്കുന്ന്​ വില്ലേജിൽ റീസർവേ ആരംഭിച്ചപ്പോൾഇരിട്ടി: അയ്യങ്കുന്ന് വില്ലേജിൽ 8000 ഹെക്ടർ വരുന്ന ഭൂമിയുടെ റിസർവേ തുടങ്ങി. റീസർവേ ആരംഭിക്കാഞ്ഞതിനാൽ ഭൂ ഇടപാടുകളിലും ബാങ്ക് വായ്പ ആവശ്യങ്ങളിലും ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. റീസർവേ നടത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ജില്ല സർവേ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ റീസർവേ നടത്തുന്നത്. പ്രാരംഭ നടപടിയെന്ന നിലയിൽ കേരള ലാൻഡ് റെേക്കാഡ്‌സ് മോഡനൈസേഷൻ മിഷൻ (കെ.എൽ.ആർ.എം.എം) തിരുവനന്തപൂരം യൂനിറ്റി​ൻെറ നേതൃത്വത്തിൽ ജി.പി.എസ് കൺട്രോൾ സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സാറ്റലൈറ്റ് സർവേ തുടങ്ങി. വില്ലേജിനെ 62 മുതൽ 68 വരെ ഏഴ്​ ബ്ലോക്കുകളായി തിരിച്ചാണ് പ്രവർത്തനം. ഇതിൽ കരിക്കോട്ടക്കരി വലിയപറമ്പുംകരി കേന്ദ്രമായ ബ്ലോക്ക് 67ലാണ് ആദ്യ ഘട്ടത്തിൽ ജി.പി.എസ് കൺട്രോൾ സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നത്. 3000 ഏക്കറോളം വരുന്ന ഈ ബ്ലോക്കിൽ നേരത്തെ സർ​േവ വിഭാഗം 54 അടയാള കല്ലുകൾ സ്ഥാപിച്ചിരുന്നു. ഇവ വിദഗ്ധ പരിശോധന നടത്തിയാണ് കൺട്രോൾ സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നത്. ജി.പി.എസ് സ്​റ്റേഷൻ തിരുവനന്തപൂരം യൂനിറ്റ് ഓഫിസർ ഐ. സബീനയുടെ നേതൃത്വത്തിൽ കെ.എൽ.ആർ.എം.എമ്മി​ൻെറ 10 അംഗ സംഘം ആറുദിവസം കൊണ്ട് ഇവ പൂർത്തിയാക്കും. റീസർവേ ജില്ല അസി. ഡയറക്ടർ സ്വപ്‌ന മേലൂക്കടവ​ൻെറ നേതൃത്വത്തിലുള്ള 10 അംഗ സർവേ സംഘവും സഹായത്തിനുണ്ട്. ആറ്​ ദിവസത്തിനുശേഷം ഈ കൺട്രോൾ സ്‌റ്റേഷനുകൾ അടിസ്ഥാനമാക്കി ടോട്ടൽ സ്‌റ്റേഷൻ മെഷീൻ ഉപയോഗിച്ച് ജില്ലയിൽ നിന്ന് സർവേ സംഘമാണ് വ്യക്തികളുടെ ഉൾപ്പെടെ മുഴുവൻ ഭൂമിയും റീസർവേ നടത്തി നൽകുക. തിരുവനന്തപുരം കെ.എൽ.ആർ.എം.എം സംഘം ഒരോ ഘട്ടത്തിലും ജില്ല അസി. ഡയറക്ടർ ആവശ്യപ്പെടുന്നതിനനുസരിച്ച്​ ഒരോ ബ്ലോക്കുകളിലും കൺട്രോൾ സ്‌റ്റേഷനുകൾ സ്ഥാപിക്കും. അയ്യങ്കുന്ന്​ വില്ലേജ് രൂപവത്​കരണത്തിന് ശേഷം 1966ൽ പ്രൊവിഷനൽ സർവേ തുടങ്ങിയെങ്കിലൂം പൂർത്തീകരിച്ചിരുന്നില്ല.കേരള- കർണാടക അതിർത്തി എന്ന നിലയിലും വനം അതിർത്തിയായ വില്ലേജ് എന്ന നിലയിലും റീസർവേ നടക്കാത്തതിനാൽ വസ്തു ക്രയവിക്രയത്തിനും ബാങ്ക് വായ്പക്കും ഉൾപ്പെടെ ജനങ്ങൾ വിവിധ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അതിർത്തി ഗ്രാമങ്ങളിലുള്ളവർ വനം വകുപ്പി​ൻെറ നിരാക്ഷേപ പത്രം ഹാജരാക്കേണ്ടതുണ്ടായിരുന്നു. റീസർവേ പൂർത്തിയാകുന്നതോടെ ഇതെല്ലാം പരിഹരിക്കപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story