Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവതിയുടെ നഗ്നചിത്രം...

യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്​റ്റിൽ ഫോട്ടോ: SKPM Praveencap: അറസ്​റ്റിലായ പ്രവീൺശ്രീകണ്ഠപുരം: ഭര്‍തൃമതിയായ യുവതിയുടെ നഗ്നചിത്രം മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ച യുവാവിനെ കുടിയാന്മല എസ്.ഐ ജെ. പ്രദീപും സംഘവും അറസ്​റ്റുചെയ്തു. കര്‍ണാടക കൊപ്പാല്‍ ഹനംസാഗറിലെ എസ്.എ. പ്രവീണിനെയാണ്​(26) അറസ്​റ്റുചെയ്തത്. ചെമ്പേരിക്കടുത്ത 24കാരിയുടെ പരാതിയിലാണ് അറസ്​റ്റ്​. 2017ല്‍ യുവതി കര്‍ണാടകയില്‍ പഠനത്തിന് പോയിരുന്നു. അവിടെ വെച്ച് പ്രവീണുമായി പരിചയപ്പെട്ടുവത്രെ. ആ സമയം പ്രവീണ്‍ യുവതിയുടെ ഫോട്ടോയെടുത്തിരുന്നു. പിന്നീട് യുവതി വിവാഹിതയായി. ആ വിരോധത്തിന് ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി. കര്‍ണാടകയിലെ സമ്പന്ന കുടുംബാംഗമാണ് പ്രവീണ്‍. ഇയാളെ പിടികൂടാന്‍ കര്‍ണാടക പൊലീസി​ൻെറ സഹായം തേടിയെങ്കിലും അവര്‍ സഹകരിച്ചില്ല. ഇതേത്തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാര്‍ പ്രത്യേക സംഘത്തെ പ്രതിയെ പിടികൂടാന്‍ നിയോഗിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story