Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവനക്കാരന് കോവിഡ്:...

ജീവനക്കാരന് കോവിഡ്: പയ്യാവൂർ പഞ്ചായത്ത് ഓഫിസ് അടച്ചു

text_fields
bookmark_border
ജീവനക്കാരന് കോവിഡ്: പയ്യാവൂർ പഞ്ചായത്ത് ഓഫിസ് അടച്ചു ശ്രീകണ്ഠപുരം: പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഓഫിസ്​ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫിസ് മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ഇദ്ദേഹം വെള്ളിയാഴ്ച വരെ ജോലിക്ക് വന്നിരുന്നു. മൂന്നുദിവസം ഓഫിസ് അടച്ചിട്ട് അണുനശീകരണം നടത്തണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചതിനെ തുടർന്നാണ് അടച്ചത്. ഇദ്ദേഹവുമായി സമ്പർക്കമുള്ള ആളുകളോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. അണുനശീകരണം നടത്തിയതിനു ശേഷം ചൊവ്വാഴ്ച മുതൽ പഞ്ചായത്ത് ഓഫിസ് തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിൽ നടത്താനിരുന്ന ചന്ദനക്കാംപാറ പി.എച്ച്.സിയിലേക്കുള്ള ഡോക്ടർ നിയമനത്തി​ൻെറ അഭിമുഖം അന്നേ ദിവസം നിശ്ചയിച്ച സമയത്ത് ചന്ദനക്കാംപാറ പി.എച്ച്.സിയിൽ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story