Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകമ്പനി...

കമ്പനി നിരത്ത്-കാക്കത്തോട് പാലം പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
കമ്പനി നിരത്ത്-കാക്കത്തോട് പാലം പ്രവൃത്തി ഉദ്ഘാടനം പടം... irt palam കമ്പനി നിരത്ത്-കാക്കത്തോട്​ പാലം പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ് നിര്‍വഹിക്കുന്നുഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ കമ്പനി നിരത്ത് - കാക്കത്തോട് പാലത്തിന് ശാപമോക്ഷം. പാലത്തി​ൻെറ നിര്‍മാണ പ്രവൃത്തി ജില്ല പഞ്ചായത്തംഗം തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തില്‍ നിന്ന്​ 30 ലക്ഷം രൂപയാണ് പ്രവൃത്തിക്കായി വകയിരുത്തിയത്. 2018 ആഗസ്​റ്റിലെ പ്രളയത്തിലാണ് കാക്കത്തോട് പാലം തകര്‍ന്നത്. 2021 മാര്‍ച്ചിനുമുമ്പ്​​ പാലം നിര്‍മാണം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഷീജ സെബാസ്​റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ തോമസ് വലിയതൊട്ടി, ലൗലി തോമസ്, പി.കെ. തോമസ് പട്ടമന, ജോസ് വടക്കേടം, സജി മച്ചിത്താന്നി, ബിജു പാമ്പയ്ക്കല്‍, ജിമ്മി പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.വിദ്യാർഥികൾക്ക് കലാപരിശീലനംഇരിട്ടി: ആറളം പൂതക്കുണ്ട് ജ്ഞാനോദയ വായനശാല ആൻഡ്​ ഗ്രന്ഥാലയം, ബി.ആർ.സി ഇരിട്ടി, സൂര്യോദയ ബാലവേദി പൂതക്കുണ്ട് എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കലാപരിശീലനക്കളരി 'ടാലൻറ്​ ലാബ് സൻെറർ' ബേബി ജോൺ പൈനാപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. എം. ശശി അധ്യക്ഷത വഹിച്ചു. സാജിദ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം പി. രവീന്ദ്രൻ, ജില്ല ലൈബ്രറി കൗൺസിൽ ––––––––––––––––––––––––––––ഷൈബു, ജോസഫ്, ജസ്​റ്റിൻ ജോർജ്, വായനശാല സെക്രട്ടറി ദാസൻ, എൻ. മുകുന്ദൻ എന്നിവർ സംസാരിച്ചു.ചിത്രകലാധ്യാപകൻ രഞ്​ജിത്ത് ക്ലാസെടുത്തു. ചിത്രരചന, നാടൻപാട്ട്, ചെണ്ടവാദ്യം തുടങ്ങിയ കലകളിലാണ് പരിശീലനം നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story