Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടി.വി പൊട്ടിത്തെറിച്ച്...

ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

text_fields
bookmark_border
ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു പടം PYR TV ടി.വി പൊട്ടിത്തെറിച്ച് രാമന്തളിയിലെ പുളുക്കൂൽ നാരായണ​ൻെറ വീട് കത്തിയ നിലയിൽപയ്യന്നൂർ: രാമന്തളി വടക്കുമ്പാട്ട്​ ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വടക്കുമ്പാട് കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തെ പുളുക്കൂൽ നാരായണ​ൻെറ വീടാണ് ഭാഗികമായി കത്തി നശിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാരായണ​ൻെറ മക്കൾ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ടി.വിയിൽ നിന്ന്​ പുക ഉയരുന്നതുകണ്ട കുട്ടികൾ ഭയന്ന് പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. പുക കണ്ടയുടൻ ടി.വി വലിയ ശബ്​ദത്തോടെ പൊട്ടിത്തെറിച്ച് മരം കൊണ്ടുള്ള മച്ചിന് തീപിടിക്കുകയായിരുന്നു. ടി.വിയും സമീപത്ത് ഉണ്ടായിരുന്ന ഫാനും പൂർണമായും കത്തി നശിച്ചു. മച്ച് ഭാഗികമായി കത്തിനശിച്ച നിലയിലാണ്. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് അയൽവാസികളെത്തി തീയണക്കുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story