Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖം മിനുക്കാനൊരുങ്ങി...

മുഖം മിനുക്കാനൊരുങ്ങി മാപ്പിളബേ

text_fields
bookmark_border
മുഖം മിനുക്കാനൊരുങ്ങി മാപ്പിളബേ MAPPILA BAY VIKASANAM KADANNAPPALLI....മാപ്പിളബേ മത്സ്യബന്ധന തുറമുഖം അടിസ്ഥാന സൗകര്യ വികസന പ്രവൃത്തി ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നുകണ്ണൂർ: സമ്പദ്ഘടനയുടെയും മറ്റ് മേഖലകളുടെയും ശിലാബിന്ദുവാക്കി തീരദേശത്തെ മാറ്റുമെന്ന്് തുറമുഖ, പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മാപ്പിളബേ മത്സ്യബന്ധന തുറമുഖത്തി​ൻെറ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധന മേഖലയുടെയും വികസനത്തിന് സര്‍ക്കാര്‍ വലിയ മുന്‍തൂക്കമാണ് നല്‍കുന്നതെന്നും തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാറി​ൻെറ വികസന നയങ്ങളുടെ ഭാഗമായി നിരവധി പദ്ധതികള്‍ നടന്നുവരുകയാണ്. കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരെയുള്ള തീരപ്രദേശങ്ങളുടെ വികസനത്തിന് വൻപ്രാധാന്യമാണ് നല്‍കുന്നത്. തീരദേശ റോഡുകളുടെ പ്രവൃത്തി ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്​. തീരദേശ സംരക്ഷണം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഘടകം കൂടിയാണ്. ജില്ലയിലെ പുരാതന മത്സ്യബന്ധന കേന്ദ്രമായ മാപ്പിളബേയുടെ അടിസ്ഥാന സൗകര്യ വികസനം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഹാര്‍ബറില്‍ മണലടിയുന്നത്​ മത്സ്യബന്ധന യാനങ്ങള്‍ക്ക് പ്രയാസം സൃഷ്​ടിക്കുന്നുണ്ട്. ഇതിന്​ പരിഹാരം കാണാൻ ആവശ്യമായ നടപടി സ്വീകരിക്കും. സിറ്റി റോഡ് ഇംപ്രൂവ്‌മൻെറ്​ പദ്ധതിക്കായി വലിയ തുക നീക്കിവെച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാകണമെങ്കില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്​ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് മാപ്പിളബേയില്‍ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. സ്ട്രീറ്റ് ലൈറ്റ്, ഇരിപ്പിട സൗകര്യം, നടപ്പാത സൗന്ദര്യവത്​കരണം തുടങ്ങിയ പ്രവൃത്തികള്‍ ഇതി​ൻെറ ഭാഗമായി നടപ്പാക്കും. ഇതിന് പുറമെ സന്ദര്‍ശകര്‍ക്കുള്ള കിയോസ്‌ക്, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, ചെടികള്‍ െവച്ചുപിടിപ്പിക്കല്‍ എന്നിവയും ലക്ഷ്യമിടുന്നു.ഹാര്‍ബര്‍ എൻജിനീയറിങ്​ ഹാളില്‍ നടന്ന ചടങ്ങിൽ മേയര്‍ സി. സീനത്ത് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ റഷീദ മഹല്‍, ഹാര്‍ബര്‍ എൻജിനീയറിങ്​ സബ്​ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ടി.വി. ബാലകൃഷ്ണന്‍, അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ടി.വി. സനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story