Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപച്ചത്തുരുത്തുകൾ...

പച്ചത്തുരുത്തുകൾ നാടിന്​ സമർപ്പിച്ചു

text_fields
bookmark_border
പച്ചത്തുരുത്തുകൾ നാടിന്​ സമർപ്പിച്ചുപടം –pachathuruthu -ജില്ലയിലെ പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നുകണ്ണൂർ: ജില്ലയിലെ 65 പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയില്‍ 38 ഗ്രാമ പഞ്ചായത്തുകളിലായി 65ഉം മട്ടന്നൂര്‍, തളിപ്പറമ്പ് നഗരസഭകളില്‍ ഓരോന്നു വീതവുമായി 68.98 ഏക്കറിലാണ് പച്ചത്തുരുത്തുകള്‍ ഒരുക്കിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തരിശിടങ്ങള്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ജില്ലയില്‍ പദ്ധതി വിജയകരമാക്കിയ 38 തദ്ദേശ സ്ഥാപനങ്ങളെയും തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ഹരിതകേരളം മിഷന്‍ സാക്ഷ്യപത്രം നല്‍കി ആദരിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ ടി.വി. രാജേഷ് എം.എല്‍.എ, പരിയാരം ഗ്രാമ പഞ്ചായത്തില്‍ ജെയിംസ് മാത്യു എം.എല്‍.എ, കാങ്കോല്‍ -ആലപ്പടമ്പ ഗ്രാമപഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുനില്‍ കുമാര്‍, എരമം -കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബാലകൃഷ്​ണന്‍, പിണറായി ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.സി. മോഹനന്‍, ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡൻറ്​ ഒ.വി. നാരായണന്‍ എന്നിവര്‍ സാക്ഷ്യപത്രം കൈമാറി. ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ മുഖ്യാതിഥിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story