Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുനിസിപ്പൽ വൊക്കേഷനൽ...

മുനിസിപ്പൽ വൊക്കേഷനൽ ഹയർസെക്കൻഡറി: ഒാപൺ സ്​റ്റേജിനോട്​ എന്തിനീ അവഗണന...

text_fields
bookmark_border
മുനിസിപ്പൽ വൊക്കേഷനൽ ഹയർസെക്കൻഡറി: ഒാപൺ സ്​റ്റേജിനോട്​ എന്തിനീ അവഗണന...OPEN STAGE municipal vhss.......മുനിസിപ്പൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്​കൂളിലെ ഒാപൺ സ്​റ്റേജ്​ കണ്ണൂർ: ഇന്ത്യയുടെ രണ്ടാമത്തെ രാഷ്​ട്രപതിയായിരുന്ന ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ വിജ്ഞാന മേഖലയിൽ വഹിച്ച പങ്ക്​ മുൻനിർത്തിയാണ്​ ഡോ. രാധാകൃഷ്ണ​ൻെറ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്നത്​. ജീവിതത്തിലുടനീളം അധ്യാപകനായിരുന്ന അദ്ദേഹത്തി​ൻെറ ഒാർമ നിലനിർത്തുന്നതിനായിരുന്നു മുനിസിപ്പൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്​കൂളിൽ അദ്ദേഹത്തി​ൻെറ പേരിൽ ഒാപൺ സ്​റ്റേജ്​ നിർമിച്ചത്​. ഹയർസെക്കൻഡറി സ്​കൂൾ കവാടത്തിനോട്​ ചേർന്ന്​ നിർമിച്ച ഒാപൺ സ്​റ്റേജ്​ ഇവിടെയെത്തുന്ന ആർക്കും ചരിത്രത്തിലേക്കുള്ള തിരനോട്ടത്തിന്​ പ്രേരണയായിരുന്നു. ഡോ. എസ്​. രാധാകൃഷ്​ണ​ൻെറ പ്രതിമയും നിരവധി ശിൽപങ്ങളും ഇവിടെ സ്​ഥാപിച്ചിരുന്നു. സുരേന്ദ്രൻ കൂക്കാനമായിരുന്നു ശിൽപി. ചെറിയ പരിപാടികൾ സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടാണ്​ സ്​കൂൾ കവാടത്തിന്​ സമീപത്തായി ആറ്​ വർഷംമുമ്പ്​ ഒാപൺ സ്​റ്റേജ്​ നിർമിച്ചത്​. ഏറെ പ്രാധാന്യത്താൽ സംരക്ഷിക്കപ്പെടേണ്ട ഒാപൺ സ്​റ്റേജ്​ സ്​കൂൾ വളപ്പിൽ നടക്കുന്ന നവീകരണ പ്രവൃത്തിക്കിടയിൽ നാശം നേരിടുകയാണ്​. നവീകരണത്തിനായി ഇറക്കിയ സാധന സാമഗ്രികൾ സൂക്ഷിക്കാൻ സ്​റ്റേജിന്​ മുകളിലാണ്​ അധികൃതർ സ്​ഥലം കണ്ടെത്തിയിട്ടുള്ളത്​. ഏറെക്കാലം വേറിട്ട കാഴ്​ചയായിരുന്നു ഒാപൺ സ്​റ്റേജ്​. സജീവവുമായിരുന്നു. എന്നാൽ, സ്​കൂൾ അടച്ചതും ലോക്​ഡൗൺ പ്രഖ്യാപിച്ചതും സ്​റ്റേജിനും ശിൽപങ്ങൾക്കും നാശത്തി​ൻെറ കാലമാണ്​ സമ്മാനിച്ചത്​. സ്​കൂൾ വളപ്പിൽ വലിയ തോതിലുള്ള നവീകരണ പ്രവൃത്തിയാണ്​ നടക്കുന്നത്​. ഇത്​ പൂർത്തിയാകുന്നതോടെ ഒാപൺ സ്​റ്റേജും ശിൽപങ്ങളും പുതുക്കി നിർമിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story