Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജോസ് കെ. മാണിയുടെ...

ജോസ് കെ. മാണിയുടെ ഇടതുപ്രവേശനം; ചെറുപുഴയിലും ഭരണമാറ്റം വന്നേക്കും

text_fields
bookmark_border
ചെറുപുഴ: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് നീങ്ങിയതോടെ ചെറുപുഴ പഞ്ചായത്തിലും മുന്നണിമാറ്റത്തിന് കളമൊരുങ്ങി. യു.ഡി.എഫിനൊപ്പം നിന്ന് നേടിയ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സ്ഥാനം കേരള കോണ്‍ഗ്രസിലെ ഡെന്നി കാവാലം രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള കേരള കോണ്‍ഗ്രസി​ൻെറ ഈ നീക്കം ചെറുപുഴ പഞ്ചായത്തില്‍ ശക്തമായ തോതില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ചെറുപുഴ പഞ്ചായത്തില്‍ യു.ഡി.എഫിലെ വലിയ ഘടകകക്ഷിയായിരുന്നു കേരള കോണ്‍ഗ്രസ് (എം). ഇടക്കാലത്ത് മാണി യു.ഡി.എഫ് വിട്ടതിനു പിന്നാലെ ചെറുപുഴ പഞ്ചായത്തില്‍ ഭരണമാറ്റം സംഭവിച്ചിരുന്നു. അന്ന് ഇടതുപിന്തുണയോടെ കേരള കോണ്‍ഗ്രസിലെ കൊച്ചുറാണി ജോര്‍ജ് പഞ്ചായത്തു പ്രസിഡൻറും ഇടതു സ്വതന്ത്ര ജാന്‍സി ജോണ്‍സണ്‍ വൈസ് പ്രസിഡൻറുമായി ഒരു വര്‍ഷത്തോളം ഭരണം നടത്തി. പിന്നീട് മാണിവിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചുവന്നതോടെയാണ് കോണ്‍ഗ്രസിന് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനായത്. അതേ തുടര്‍ന്നു കോണ്‍ഗ്രസ് കൈവശം വെച്ചിരുന്ന വൈസ് പ്രസിഡൻറ്​ സ്ഥാനം കേരള കോണ്‍ഗ്രസിനു നല്‍കി. ഇപ്പോള്‍ ജോസ് കെ. മാണി ഒന്നാകെ എല്‍.ഡി.എഫിലെത്തുന്നതോടെ ചെറുപുഴ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് കരുത്തേറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story