Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളം ഫാം 'തണൽ' മിനി...

ആറളം ഫാം 'തണൽ' മിനി സൂപ്പർ മാർക്കറ്റ് ഉദ്‌ഘാടനം നാളെ

text_fields
bookmark_border
ആറളം ഫാം 'തണൽ' മിനി സൂപ്പർ മാർക്കറ്റ് ഉദ്‌ഘാടനം നാളെ ഇരിട്ടി: ഇരിട്ടിയിൽ ആറളം ഫാം ഉൽപന്നങ്ങളും വിവിധ കാർഷികോൽപന്നങ്ങളുമടക്കം വിൽക്കാൻ പയഞ്ചേരി മുക്കിൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിൽ ഒരുക്കുന്ന 'തണൽ' മിനി സൂപ്പർ മാർക്കറ്റ‌് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ‌്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. ഫാം എം.ഡി എസ്. ബിമൽ ഘോഷ് റിപ്പോർട്ട് അവതരിപ്പിക്കും. സണ്ണി ജോസഫ് എം.എൽ.എ ആദ്യ വിൽപന നടത്തും. ഫാമിൽ നിന്നുള്ള വിവിധ നടീൽ വസ്തുക്കൾ, വെളിച്ചെണ്ണ, ഫാം ഹണി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ, ഉദ്യാന സസ്യങ്ങൾ, ഇൻഡോർ പ്ലാൻറുകൾ, ഫാമിങ്​ പോട്ടുകൾ, ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങളുടെ ജൈവ കൃഷിയുൽപന്നങ്ങൾ, അടുക്കളത്തോട്ടം നിർമിക്കുന്നതിനാവശ്യമായ വിവിധ ഉൽപാദനോപാധികൾ, കാപ്പക്​സ‌്, കയർ ഫെഡ് തുടങ്ങി വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ, ചെറുയന്ത്രങ്ങൾ എന്നിവ മിനി സൂപ്പർ മാർക്കറ്റിൽ വിൽപനക്കെത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story