Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്രീകണ്​ഠപുരത്ത് ...

ശ്രീകണ്​ഠപുരത്ത് സിഗ്നൽ ലൈറ്റ് വീണ്ടും കണ്ണടച്ചു

text_fields
bookmark_border
ശ്രീകണ്​ഠപുരത്ത് സിഗ്നൽ ലൈറ്റ് വീണ്ടും കണ്ണടച്ചു ഫോട്ടോ .. SKPM Signal Cap: തകരാറിലായ ശ്രീകണ്​ഠപുരത്തെ സിഗ്നൽ ലൈറ്റ്ശ്രീകണ്​ഠപുരം: സംസ്ഥാന പാതയിൽ ശ്രീകണ്​ഠപുരം സെൻട്രൽ ജങ്​ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് വീണ്ടും പ്രവർത്തന രഹിതമായി. രണ്ടു മാസത്തോളം കേടായിക്കിടന്ന സിഗ്നൽ ലൈറ്റ് രണ്ടാഴ്​ച മുമ്പാണ് ശരിയാക്കിയത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ലൈറ്റ് വീണ്ടും കണ്ണടക്കുകയായിരുന്നു.തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ നിത്യേന ഒട്ടേറെ വാഹനങ്ങളാണ് അതിവേഗത്തിൽ കുതിച്ചോടുന്നത്.നേരത്തെ അപകടങ്ങൾ പതിവായതിനെ തുടർന്നാണ് കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടുപയോഗിച്ച് സെൻട്രൽ ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നത്. 12 ലക്ഷം രൂപ ചെലവിലാണ് സിഗ്നൽ ഒരുക്കിയത്. ലൈറ്റ് വന്നതോടെ അപകടവും കുറഞ്ഞു. എന്നാൽ, കഴിഞ്ഞ കുറച്ച് മാസമായി ലൈറ്റ് ഇടക്കിടെ തകരാറിലായിക്കൊണ്ടിരിക്കുകയാണ്. റോഡിന് എതിർ ഭാഗത്തുള്ള മൂന്ന് ബാങ്കുകളിലേക്കും റീസർവേ ഓഫിസിലേക്കും പോസ്​റ്റ്​ ഒാഫിസിലേക്കുംവയോധികരടക്കം പലരും എത്തുന്നത് ജീവൻ പണയം െവച്ചാണ്. സിഗ്നൽ തകരാറിലായതോടെ യാത്രക്കാരെപ്പോലും ഗൗനിക്കാതെയാണ് വാഹനങ്ങൾ മത്സരയോട്ടം നടത്തുന്നത്. അപകടക്കെണിയറിഞ്ഞിട്ടും ട്രാഫിക് സിഗ്നൽ പുന:സ്ഥാപിക്കാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story