Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി തിരുനാൾ:...

മാഹി തിരുനാൾ: തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം ഇന്ന്

text_fields
bookmark_border
മാഹി തിരുനാൾ: തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം ഇന്ന് മാഹി: സൻെറ് തെരേസ തീർഥാടന കേന്ദ്രത്തിലെ തിരുനാൾ ജാഗരമായ ബുധനാഴ്ച ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും നൊവേനയും ഫാ. ജോസഫ് അനിലി​ൻെറ കാർമികത്വത്തിൽ സാഘോഷ ദിവ്യബലിയും നടന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് സാഘോഷമായ ദിവ്യബലി നടക്കും. 10.30ന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷ തിരുനാൾ ദിവ്യബലി. തുടർന്ന് വിശുദ്ധ അമ്മ ത്രേസ്യയുടെ നൊവേനയും തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവുമുണ്ടാകും.
Show Full Article
TAGS:
Next Story