Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാവുമ്പായി -...

കാവുമ്പായി - കരിവെള്ളൂർ റോഡ്: ഓവുചാൽ നിർമാണം തുടങ്ങി

text_fields
bookmark_border
കൂട്ടുംമുഖം മുതൽ മെട്ടക്കപീടികവരെയുള്ള 10 കിലോമീറ്റർ റോഡ് പ്രവൃത്തിക്ക് അനുവദിച്ചത് 10 കോടി ശ്രീകണ്ഠപുരം: കര്‍ഷക സമരകാലത്ത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കാവുമ്പായി-കരിവെള്ളൂര്‍ റോഡി​ൻെറ നവീകരണം തുടങ്ങി.ആദ്യഘട്ടം റോഡ് വീതി കൂട്ടൽ നടത്തിയിരുന്നു. നിലവിൽ ഓവുചാൽ നിർമാണ പ്രവൃത്തികൾക്കും തുടക്കമായി. ലളിതകല അക്കാദമി ആരംഭിച്ച ആഗോള കലാഗ്രാമത്തി​ൻെറ പരിസരത്തുകൂടെയാണ് ഈ റോഡ് പോകുന്നത്. കൂട്ടുംമുഖം മുതൽ മെട്ടക്കപീടികവരെയുള്ള 10 കിലോമീറ്റർ റോഡ് പ്രവൃത്തിക്ക് 10 കോടി രൂപയാണ് അനുവദിച്ചത്. 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് ചെയ്യുന്നതോടൊപ്പം അത്യാവശ്യ ഭാഗങ്ങളിൽ കോൺക്രീറ്റ് കലുങ്കുകൾ, പാർശ്വഭിത്തി എന്നിവയും നിർമിക്കും. കൂടാതെ റോഡ് സുരക്ഷയുടെ ഭാഗമായ ക്രാഷ് ബാരിയർ, മാർക്കിങ്, സീബ്രാലൈൻ, സൈൻ ബോർഡ്, അറിയിപ്പ് ബോർഡുകൾ, റിഫ്ലക്റ്റിവ് സ്​റ്റഡ് എന്നിവയും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. ഇരിക്കൂർ കൺസ്ട്രക്​ഷൻ കമ്പനിക്കാണ് നിർമാണചുമതല. ഫെബ്രുവരി 28ന് മന്ത്രി ജി. സുധാകരനാണ് റോഡി‍ൻെറ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ശ്രീകണ്​ഠപുരം, ചുഴലി, ചെങ്ങളായി, ഏരുവേശ്ശി, പയ്യാവൂര്‍ മേഖലകളിലുള്ളവര്‍ക്ക് എളുപ്പത്തിൽ കരിവെള്ളൂർ, പയ്യന്നൂര്‍ മേഖലകളിലേക്ക് എത്തിപ്പെടാൻ സഹായിക്കുന്ന റോഡാണിത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ശ്രീകണ്​ഠപുരം മേഖല ഒറ്റപ്പെട്ടപ്പോൾ മറ്റ് പ്രദേശങ്ങളിലേക്ക് ബന്ധപ്പെടാനുള്ള ഏക മാർഗമായിരുന്നു ഈ റോഡ്. റവന്യൂ രേഖകളില്‍ 22 മീറ്റര്‍ വീതിയുള്ള റോഡാണിത്. പക്ഷേ, പലയിടത്തും പത്തു മീറ്ററില്‍ താഴെയായിരുന്നു വീതി. നിർമാണ പ്രവൃത്തിയുടെ ഭാഗമായി, നിരവധി ​ൈകയേറ്റങ്ങളും ഒഴിപ്പിച്ചാണ് പണി തുടരുന്നത്. കര്‍ഷക സമരകാലത്ത് കാവുമ്പായിയിലും കരിവെള്ളൂരിലും എളുപ്പമെത്താനായി ബ്രിട്ടീഷ് പൊലീസ് സെക്യൂരിറ്റി റോഡെന്ന പേരില്‍ നിർമിച്ചതാണ് കാവുമ്പായി-കരിവെള്ളൂര്‍ റോഡ്.
Show Full Article
TAGS:
Next Story