Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപീഡനം: മുഖ്യപ്രതി...

പീഡനം: മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
ആലക്കോട്: കാർത്തികപുരത്തെ ഭർതൃമതിയായ 22 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ആലക്കോട് നെല്ലിപ്പാറ കപ്പണയിലെ ബിജോയി ജോസഫിനെയാണ് (40) തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ. രത്നകുമാറി​ൻെറ നേതൃത്വത്തിൽ അറസ്​റ്റുചെയ്തത്. ആഗസ്​റ്റ്​ 25നായിരുന്നു സംഭവത്തി​ൻെറ തുടക്കം. രണ്ടംഗ സംഘമാണ് പീഡിപ്പിച്ചത്. രയരോം സ്വദേശി കൊട്ടാരത്തിൽ പ്രകാശ് കുര്യനെ കഴിഞ്ഞ 26ന് പിടികൂടിയിരുന്നു. യുവതിയുമായി ഫോണിലൂടെയുള്ള പരിചയത്തിലാണ് ഇരുവരും ചേർന്ന് കെണിയിൽ വീഴ്ത്തിയത്. ഇവർ രണ്ടുപേരും ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്തതോടെ ബിജോയി ജോസഫ് മുങ്ങുകയായിരുന്നു. കാസർകോട്​ ബന്തടുക്കയിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ്​ പിടിയിലായത്. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. ആലക്കോട് എസ്.ഐ എൻ.കെ. ഗിരീഷ്, എ.എസ്.ഐ കെ. സത്യൻ, ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, ടി.കെ. ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:
Next Story