Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതദ്ദേശ...

തദ്ദേശ ​െതരഞ്ഞെടുപ്പ്​: യു.ഡി.എഫ് ഉഭയകക്ഷി ചർച്ച തുടങ്ങി

text_fields
bookmark_border
തദ്ദേശ ​െതരഞ്ഞെടുപ്പ്​: യു.ഡി.എഫ് ഉഭയകക്ഷി ചർച്ച തുടങ്ങികണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാൻ യു.ഡി.എഫ്​ ധാരണ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് യു.ഡി.എഫ് ഉഭയകക്ഷി ചർച്ച ആരംഭിച്ചു. സംസ്ഥാന സർക്കാറിനെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്ന രാഷ്​ട്രീയ സാഹചര്യത്തിൽ മികച്ച വിജയം നേടാൻ സാധിക്കുമെന്ന ആത്​മവിശ്വാസമാണ്​ നേതാക്കൾ ചർച്ചയിൽ പ്രകടിപ്പിച്ചത്​. വിവിധ ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചക്ക് ആരംഭം കുറിച്ച് കോൺഗ്രസി​ൻെറയും മുസ്​ലിം ലീഗി​ൻെറയും നേതാക്കൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചയാണ്​ ആദ്യം നടന്നത്​. ഗ്രാമ - ബ്ലോക്ക് - ജില്ല പഞ്ചായത്ത് വാർഡുകളിലും നഗരസഭയുടെയും കോർപറേഷ​ൻെറയും ഡിവിഷനുകളിലും മികച്ച വിജയം നേടുന്നതിനാവശ്യമായ തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. കണ്ണൂർ കോർപറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചകളും തീരുമാനങ്ങളും കോർപറേഷനിലെ കക്ഷി നേതാക്കളെ ഉൾപ്പെടെ ചേർത്ത് രൂപവത്​കരിച്ച സബ് കമ്മിറ്റിയുമായി ആലോചന നടത്തി അന്തിമ തീരുമാനമെടുക്കും. സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും സൗഹാർദപരമായി ചർച്ച നടത്തി പരിഹരിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനാണ്​ തീരുമാനം. യോഗത്തിൽ കെ. സുധാകരൻ എം.പി, കെ.സി. ജോസഫ് എം.എൽ.എ, കെ.എം. ഷാജി എം.എൽ.എ, ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, യു.ഡി.എഫ് ജില്ല ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ, മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി, മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, മാർട്ടിൻ ജോർജ്, അഡ്വ. സോണി സെബാസ്​റ്റ്യൻ, സജ്ജീവ് മാറോളി, മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്​ദുൽ കരീം ചേലേരി, വി.പി. വമ്പൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story