നിയമനത്തിന് അംഗീകാരമില്ല; അധ്യാപകർ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങിപടം...SP 02 തലശ്ശേരി, കണ്ണൂർ, കോട്ടയം രൂപതകളുടെ (മലബാർ മേഖല) ആഭിമുഖ്യത്തിൽ നടന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ: അഞ്ചു വർഷമായി അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് തലശ്ശേരി, കണ്ണൂർ, കോട്ടയം അതിരൂപത മലബാർ റീജ്യൻെറ നേതൃത്വത്തിൽ ടീച്ചേഴ്സ് ഗിൽഡ്, നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി. കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കെ.എം. ഷാജി എം.എൽ.എ, കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, അധ്യാപകരായ ബിജു ഒാളാട്ടുപുറം, സോണി സെബാസ്റ്റ്യൻ, ടിജോ മാത്യു, സിമി തോമസ്, രാഖി സെബാസ്റ്റ്യൻ, അഖിൽ ജോസ്, രഹാന ടീച്ചർ എന്നിവർ സംസാരിച്ചു. സിജോ ഡൊമിനിക് സ്വാഗതം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2020 11:58 PM GMT Updated On
date_range 2020-10-14T05:28:44+05:30നിയമനത്തിന് അംഗീകാരമില്ല; അധ്യാപകർ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി
text_fieldsNext Story