Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎക്‌സൈസ് റേഞ്ച് ഓഫിസ്...

എക്‌സൈസ് റേഞ്ച് ഓഫിസ് കെട്ടിടം തുറന്നു

text_fields
bookmark_border
എക്‌സൈസ് റേഞ്ച് ഓഫിസ് കെട്ടിടം തുറന്നു MTR-excise OFFICE ULGADANAM മട്ടന്നൂരിൽ എക്‌സൈസ് റേഞ്ച് ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നു30 വര്‍ഷം വിവിധ ഭാഗങ്ങളിൽ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസിനാണ്​ സ്വന്തം കെട്ടിടമായത്​ മട്ടന്നൂര്‍: മട്ടന്നൂരിൽ പുതുതായി നിർമിച്ച എക്‌സൈസ് റേഞ്ച് ഓഫിസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്​തു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് മട്ടന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസിന് സ്വന്തമായി കെട്ടിടമാവുന്നത്. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്​ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, എം.എം. മണി എന്നിവര്‍ മുഖ്യാതിഥികളായി.റോഷി അഗസ്​റ്റിന്‍ എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന്, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം. റോജ, കെ.വി. ജയചന്ദ്രന്‍, പി.വി. ധനലക്ഷ്​മി, എക്‌സൈസ് ഉത്തരമേഖല ജോ. കമീഷണര്‍ പി.കെ. സുരേഷ്, കണ്ണൂര്‍ ഡെപ്യൂട്ടി കമീഷണര്‍ അന്‍സാരി ബീഗം, മട്ടന്നൂര്‍ എക്‌സൈസ് സി.ഐ ഹരിദാസന്‍ പാലക്കല്‍, മട്ടന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്​ടര്‍ എ.കെ. വിജേഷ് എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് കമീഷണര്‍ എസ്. ആനന്ദകൃഷ്​ണന്‍ സ്വാഗതം പറഞ്ഞു.മട്ടന്നൂര്‍–തലശ്ശേരി റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപത്തായാണ് ഒരു കോടി രൂപ ചെലവിട്ട് എക്‌സൈസ് റേഞ്ച് ഓഫിസിന് ഇരുനില കെട്ടിടം നിര്‍മിച്ചത്. 30 വര്‍ഷത്തോളമായി വിവിധ ഭാഗങ്ങളിലായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസാണ് ഈ മാസം മുതല്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പാലോട്ടുപള്ളി കല്ലൂര്‍ റോഡിലെ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. ജലസേചന വകുപ്പി​ൻെറ ഉടമസ്ഥതയിലുള്ള 10 സൻെറ് സ്ഥലം കെട്ടിടം പണിയാന്‍ എക്‌സൈസ് വകുപ്പിന് കൈമാറുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story