Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത വികസനം: രണ്ട്...

ദേശീയപാത വികസനം: രണ്ട് റീച്ചുകളുടെ പ്രവൃത്തിക്ക് തുടക്കം

text_fields
bookmark_border
ദേശീയപാത വികസനം: രണ്ട് റീച്ചുകളുടെ പ്രവൃത്തിക്ക് തുടക്കംപടം –national highway ദേശീയപാത വികസന ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്​കരി വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നുദേശീയപാത വികസനം സാധ്യമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വഹിച്ച പങ്ക് നിസ്​തുലമെന്ന്​ കേന്ദ്രമന്ത്രി ഗഡ്​കരി കണ്ണൂർ: ദേശീയപാത വികസനത്തി​ൻെറ ഭാഗമായി ജില്ലയില്‍ രണ്ട് റീച്ചുകളുടെ പ്രവൃത്തിക്ക് തുടക്കമായി. തളിപ്പറമ്പ്- മുഴപ്പിലങ്ങാട്, പേരാല്‍ - തളിപ്പറമ്പ് പ്രവൃത്തികളുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്​കരി ഓണ്‍ലൈനായി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങളെല്ലാം നീക്കി കേരളത്തിലെ ദേശീയപാത വികസനം സാധ്യമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വഹിച്ച പങ്ക് നിസ്​തുലമാണെന്നും അതിന് നന്ദി അറിയിക്കുന്നതായും ഗഡ്​കരി പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ 965 കോടിയുടെ എട്ട് ദേശീയപാത വികസന പദ്ധതികള്‍ കൂടി കേരളത്തില്‍ നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു കണ്ണൂര്‍ - കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പേരാല്‍ -തളിപ്പറമ്പ് (40 കിലോ മീറ്റർ) പാതക്ക്​ 3042 കോടി രൂപയും ജില്ലയിലെ തളിപ്പറമ്പ്- മുഴപ്പിലങ്ങാട് (29.50 കി.മീ) പാതക്ക്​ 2715 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകളിലെ 12 വില്ലേജുകളിലായി 117.6775 ഹെക്​ടര്‍ ഭൂമിയാണ് ദേശീയപാത വികസനത്തിനായി എറ്റെടുക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ജനറല്‍ ഡോ. വി.കെ. സിങ്​, മന്ത്രിമാരായ ജി. സുധാകരന്‍, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. രാഗേഷ് എം.പി, എം.എല്‍.എമാരായ സി. കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി. രാജേഷ്, കെ.എം. ഷാജി എന്നിവർ പങ്കെടുത്തു. -
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story